HOME
DETAILS

കയര്‍ മേഖലയില്‍ പ്രതിസന്ധി; തോമസ് ഐസക് ചര്‍ച്ചയ്ക്കുപോലും തയാറാകുന്നില്ലെന്ന് സി.പി.ഐ

  
backup
February 26 2020 | 03:02 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d
ആലപ്പുഴ: കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയായ തോമസ് ഐസക്ക് ഒന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്. കേരളാ സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി സംഘടിപ്പിച്ച 'രോഷാഗ്നി' പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയ്ക്കുപോലും മന്ത്രി തയാറാകാത്ത സ്ഥിതിയാണ്. നാലുവര്‍ഷം കൊണ്ട് നടപ്പിലാക്കാത്ത കയര്‍ കമ്പനി അഞ്ചാം വര്‍ഷം നടപ്പിലാക്കുമെന്നാണ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ് കയര്‍ കമ്പനി. കയര്‍മേള നടത്തി ഓര്‍ഡറുകള്‍ ലഭിച്ചുവെന്നു പറയുന്നതിലൊന്നും ഒരടിസ്ഥാനവുമില്ല. സര്‍വ കയര്‍ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. ചെറുകിട കയര്‍ ഫാക്ടറികള്‍ എങ്ങും ചലിക്കുന്നില്ല. വിലയുമില്ല, വേലയുമില്ല. കൂലിയും പെന്‍ഷനുമില്ലാതെ പരമ്പരാഗത കയര്‍ ഫാക്ടറി തൊഴിലാളികള്‍ വലയുകയാണെന്നും ആഞ്ചലോസ് പറഞ്ഞു. കയര്‍ തൊഴിലാളികള്‍ നേരിടുന്ന പതിനെട്ടോളം അടിയന്തിരാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഫെഡറേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് കയര്‍ ഉല്‍പന്നങ്ങള്‍ പ്രതീകാത്മകമായി കത്തിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago