സഊദിയില്‍ ആറു തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ നീക്കം
റിയാദ്: സഊദിയില്‍ ആറു തൊഴില്‍ മേഖലകള്‍ കൂടി സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിനു തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മൊബൈല്‍ മേഖലയിലെ തൊഴില്‍ പൂര്‍ണ്ണമായും സഊദി വല്‍ക്കരിച്ചതിന്റെ ചുവടുപിടിച്ചാണ് കര്‍ശനമായ സ്വദേശി വല്‍ക്കരണവുമായി മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നീ മേഖലകള്‍ അടുത്ത ഘട്ടത്തില്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഘട്ടംഘട്ടമായി സഊദികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള തെഴില്‍മേഖലകള്‍ സ്വദേശിവല്‍ക്കരിച്ചു രാജ്യത്തെ യുവാക്കളുടെ തൊഴില്‍ രഹിത കണക്കുകള്‍ കുറച്ചു കൊണാട് വരാനായി നേരത്തെ തന്നെ മന്ത്രാലയം നീക്കം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട മേഖലകളില്‍ എന്നു മുതല്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്നോ വിശദാംശങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
സഊദി വിഷന്‍ 2030 അതിന്റെ മുന്നോടിയായി 2020 ഓടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍നിന്നു വിദേശികളെ പരമാവധി കുറച്ചു തല്‍സ്ഥാനത്തേക്ക് സ്വദേശികളെ നിയമിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."