കാട്ടുതീ നിയന്ത്രണവിധേയമായി അഗ്നിക്കിരയായത് 68 ഹെക്ടര്‍ വനം
പറമ്പിക്കുളം: അഞ്ച് ദിവസമായി ആനമല,പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലായി പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായി. നാനൂറിലധികം പേരുടെ പരിശ്രമങ്ങളുടെ ഫലമായാണ് തീയണക്കാന്‍ സാധിച്ചത്.
തമിഴ്‌നാട്ടില്‍നിന്നും വ്യോമസേന ഹെലികോപ്ടര്‍ പതിനാലുതവണ തീയണക്കാന്‍ശ്രമം നടത്തിയിരുന്നെങ്കിലും പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി മുതല്‍ രാവിലെ പതിനൊന്നര വരെ ഇരുന്നൂറിലധികം വരുന്ന രണ്ടുഗ്രൂപ്പുകള്‍ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കുകയാണുണ്ടായതെന്ന് പറമ്പിക്കുളം ഡി.എഫ്.ഒ സഞ്ജയന്‍കുമാര്‍ പറഞ്ഞു.
ശനിയാഴ്ച വ്യോമസേനയുടെ ഹെലികോപ്ടര്‍ പുറപ്പെട്ടെങ്കിലും മൂടല്‍മഞ്ഞുമൂലം താമസിപ്പിക്കുകയായിരുന്നു. ആനമല കടുവാസങ്കേതത്തില്‍ ഇരുപത് ഹെക്ടറും പറമ്പിക്കുളത്ത് 48 ഹെക്ടര്‍ വനവുമാണ് അഗ്‌നിക്കിരയായത്. വന്യജീവികളുടെ നാശത്തെക്കുറച്ച് വിവരം അറിവായിട്ടില്ല.തമിഴ്‌നാടിന്റെ അനാസ്ഥയാണ് കാട്ടുതീ പറമ്പിക്കുളത്ത് പടരാന്‍ ഇടയാക്കിയതെന്ന ആരോപണം ശക്തമാണ്.
അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആനമല കടുവാസങ്കേതത്തില്‍ വെങ്കോലിക്കടുത്തുണ്ടായ കാട്ടുതീ നിയന്ത്രിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും കേരളത്തിലേക്ക് പടരാന്‍സാധ്യതയുണ്ടെന്ന വിവരം കേരളവനം വകുപ്പിനെ അറിയിക്കാത്തതാണ് ഇത്രയധികം വനസമ്പത്ത് നശിക്കാന്‍കാരണമെന്ന് അധികൃതര്‍ പറയുന്നു.
വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നേരിട്ടുള്ള ബന്ധങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലേക്കുപടരുമെന്ന മുന്നറിയിപ്പ് മുന്‍കൂട്ടിനല്‍കാത്തതിനാല്‍ പത്ത് ഹെക്ടറിലധികം വനം അഗ്നിക്കിരയായശേഷമാണ് പുക കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."