ടി.എൻ.പ്രതാപൻ എം.പി നാളെ റിയാദിൽ; ജി.കാർത്തികേയൻ സ്മാരക അവാർഡ് സ്വീകരിക്കും
റിയാദ്: സാരംഗി കലാ സാംസ്കാരിക വേദിയുടെ
ജി.കാര്ത്തികേയന് സ്മാരക വോയിസ് ഓഫ് ഡെമോക്രസി പുരസ്ക്കാരം ഏറ്റുവാങ്ങുന്നതിനായി ടി.എൻ പ്രതാപൻ എം.പി നാളെ റിയാദിലെത്തും. വൈകീട്ട് 7 മണിക്ക് റിയാദ് എക്സിറ്റ് പതിനെട്ടിലെ നോഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. ജനാധിപത്യ വും ഭരണഘടനയും കനത്ത വെല്ലുവിളി നേരിടുന്ന രാജ്യത്ത്, ജനാധിപത്യാ വകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി നില
കൊള്ളുകയും ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന മികച്ച പാർലിമെന്റേറിയൻ എന്ന നിലക്കാണ് ടി.എൻ. പ്രതാപൻ എം.പിയെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. ഫലകവും പ്രശസ്തിപത്രവും പി.എം ബക്ഷിയുടെ ഇന്ത്യൻ ഭരണ ഘടനയും ആയിരം പുസ്തകങ്ങളും ചേർന്ന അക്ഷര സമ്മാനവും അടങ്ങുന്നതാണ് അവാർഡ്.
പരിപാടിയില്‍ മലയാള സിനിമ പിന്നണി ഗായകന് എടപ്പാള്‍ വിശ്വനാഥന് നയിക്കുന്ന സംഗീത നിശയും റിയാദിലെ കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."