HOME
DETAILS
MAL
17 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി
backup
June 16 2016 | 03:06 AM
മൂന്നാര്‍: മാലിന്യം അനധികൃതമായി പൊതുസ്ഥലങ്ങളിലേക്കും പുഴയിലേക്കും ഒഴുക്കിയ 17 റിസോര്‍ട്ടുകള്‍ക്ക് ഇന്നലെ നോട്ടീസ് നല്കി. നക്ഷത്ര പദവിയുള്ള റിസോര്‍ട്ടും ഇക്കൂട്ടത്തിലുണ്ട്.
പഴയമൂന്നാറിലുള്ള റിസോര്‍ട്ടുകളിലാണ് ഇന്നലെ പരിശോധന നടത്തിയതും നോട്ടീസ് നല്കിയതും. സ്കൂള്‍ മുറ്റത്ത് കക്കൂസ് മാലിന്യം ഒഴുകാനിടയായ സാഹചര്യം പരിശോധിക്കാനായി ദേവികുളം ആര്.ഡി.ഒ സബിന്‍ സമീദ് ഇന്നലെ വൈകുന്നേരത്തോടെ സ്കൂളിലെത്തി. ആര്.ഡി.ഒ സ്കൂള്‍ അധികൃതര്‍, ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചനടത്തി.
കുറ്റക്കാരെന്നു തെളിഞ്ഞ റിസോര്ട്ടുകള്ക്കെരിയുള്ള വിശദ റിപ്പോര്‍ട്ട് പഞ്ചായത്ത് ആര്.ഡി.ഒ യ്ക്കു കൈമാറിയിട്ടുണ്ട്. ആര്.ഡി.ഒ യുടെ പരിശോധനകള്‍ക്കുശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."