ചൈനയുടെ പ്രതിരോധ ബജറ്റില്‍
ഏഴ് ശതമാനം വര്‍ധനബെയ്ജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന. സുരക്ഷ ഉറപ്പാക്കാനും മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനുമാണ് ഇതെന്ന് ചൈന വിശദീകരിക്കുന്നു. യു.എസില്‍ അധികാരമാറ്റമുണ്ടാകുകയും ദ.ചൈനാ കടല്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ചൈനയുടെ നടപടി പ്രാധാന്യമര്‍ഹിക്കുന്നു. ഈയിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധത്തിന് കൂടുതല്‍ തുക ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയും സൈനികശേഷി വര്‍ധിപ്പിക്കുന്നത്.
ബെയ്ജിങ്ങില്‍ നടക്കുന്ന വാര്‍ഷിക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായാണ് പ്രതിരോധ ബജറ്റ് കൂട്ടാന്‍ തീരുമാനമായത്. ഈയിടെ ചൈന തങ്ങളുടെ കരസേനയെ നവീകരിച്ചിരുന്നു. യു.എസിന്റെ പ്രതിരോധ ബജറ്റിനേക്കാള്‍ കുറവാണ് ചൈനയുടെ ബജറ്റ്. എന്നാല്‍ ബജറ്റില്‍ ഉള്‍പെടുത്താത്ത തുകയും ചൈന പ്രതിരോധ രംഗത്ത് ചെലവഴിക്കുന്നുവെന്ന് ആരോപണമുണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രതിരോധ രംഗത്ത് ചൈന ബജറ്റ് തുക വര്‍ധിപ്പിക്കുന്നത്. ജി.ഡി.പിയുടെ 1.3 ശതമാനമാണ് പ്രതിരോധ ബജറ്റില്‍ സാധാരണയായി വകയിരുത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഫു യിങ് പറഞ്ഞു. ഇന്നാണ് പാര്‍ട്ടിയുടെ നാഷനല്‍ കോണ്‍ഗ്രസ് ചേരുന്നത്.
പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ച കാര്യം നാഷനല്‍ കോണ്‍ഗ്രസില്‍ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് വിശദീകരിക്കും. കോണ്‍ഗ്രസിന്റെ അംഗീകാരത്തിനു ശേഷം പാര്‍ലമെന്റ് പാസാക്കുകയാണ് നടപടിക്രമം. അമേരിക്ക 2018 ലെ പ്രതിരോധ ബജറ്റില്‍ 10 ശതമാനം വര്‍ധനവിനാണ് തീരുമാനമെടുത്തത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."