HOME
DETAILS

ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു

  
backup
February 27, 2020 | 3:07 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ 1,6095 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യംവയ്ക്കുന്നത്. രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനം 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യംവയ്ക്കുന്നതെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ടൂറിസം -സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2017 ല്‍ തുടക്കം കുറിച്ച ലൈഫ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളില്‍ 52,050 വീടുകളാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മാണമായിരുന്നു. ഇവരില്‍ 74674 വീടുകളുടെ ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. ലൈഫ്- പി.എം.എ.വൈ പദ്ധതിപ്രകാരം 79520 വീടുകള്‍ക്ക് പണി ആരംഭിക്കുകയും 47144 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. രണ്ടു ലക്ഷം വീട് പൂര്‍ത്തീകരിച്ചുകൊണ്ടുള്ള ഗൃഹപ്രവേശനം 29 ന് രാവിലെ എട്ടരയ്ക്ക് കരംകുളത്ത് ഏണിക്കരയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും.
വൈകിട്ട് മൂന്നിനു നടക്കുന്ന ഗുണഭോക്താക്കളുടെ കുടുംബസംഗമത്തില്‍ മുഖ്യമന്ത്രി പൂര്‍ത്തീകരണപ്രഖ്യാപനം നടത്തും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഭവനസമുച്ചയം പൂര്‍ത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അര്‍ഹരമായ മുഴുവന്‍ പേര്‍ക്കും കൈമാറി. അങ്കമാലിയില്‍ 12 കുടുംബങ്ങള്‍ക്കായുള്ള ഭവനസമുച്ചയം പൂര്‍ത്തീകരിച്ചു. മൂന്നാംഘട്ടത്തില്‍ 100 ഭവനസമുച്ചയങ്ങളാണ് പൂര്‍ത്തീകരിക്കുകരിക്കുകയെന്നും മൂന്നാം ഘട്ടത്തിനായി 31 കോടി രൂപ ഇതുവരെ ചെലവഴിച്ചെന്നും മന്ത്രിമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  4 days ago
No Image

മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍

Kerala
  •  4 days ago
No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  4 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  4 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  4 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  4 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  4 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  4 days ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  4 days ago