HOME
DETAILS
MAL
എച്ച്.എസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം
backup
March 05 2017 | 05:03 AM
ഭോപ്പാല്‍: സംസ്ഥാനത്തെ ഡോ. ഹരിസിങ് ഗൗര്‍(എച്ച്.എസ്) സര്‍വകലാശാലയില്‍ സിഖ് ഗുരു ഗോവിന്ദ് സിങ് അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടുദിവസത്തെ ദേശീയ സെമിനാറില്‍ സംസാരിക്കുന്നതിനായി സംഘപരിവാര്‍ നേതാവായ അരുണ്‍ ജെയിനിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം.
സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഘപരിവാര്‍ ഭാരവാഹികള്‍ പ്രസംഗിക്കുന്നതിനെതിരേ എന്‍.എസ്.യു-ഐയുടെ നേതൃത്വത്തില്‍ നേരത്തെതന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."