HOME
DETAILS

വീണ്ടും പ്രകോപനവുമായി കപില്‍ മിശ്ര

  
backup
February 27 2020 | 03:02 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8b%e0%b4%aa%e0%b4%a8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%aa
 
 
 
 
 
 
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യതലസ്ഥാനത്ത് മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോള്‍, കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര തനിക്കതില്‍ ഖേദമില്ലെന്നു വ്യക്തമാക്കി രംഗത്ത്. ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ ഹരജികളടക്കം സമര്‍പ്പിക്കപ്പെട്ടിരിക്കേയാണ് പ്രതികരണം. എന്നാല്‍, വൈകിട്ടോടെ ഇയാളടക്കം നാലു ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബുര്‍ഹാന്‍ വാനിയെയും അഫ്‌സല്‍ ഗുരുവിനെയും തീവ്രവാദിയായി കണക്കാക്കാത്തവര്‍ തന്നെ തീവ്രവാദിയെന്നു വിളിക്കുന്നുവെന്നാണ് കപില്‍ മിശ്ര ഇന്നലെ രാവിലെ ട്വീറ്റ് ചെയ്തത്. യാക്കൂബ് മേമനെയും ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും വിട്ടയയ്ക്കാന്‍ കോടതിയെ സമീപിച്ചവരാണ് തന്നെ എതിര്‍ക്കുന്നതെന്നും പറഞ്ഞ ഇയാള്‍, ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോടെയാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.
തന്റെ പ്രസ്താവനയില്‍ ഖേദമില്ലെന്ന് നേരത്തെ കപില്‍ മിശ്ര വ്യക്തമാക്കിയിരുന്നു. ജാഫറാബാദിലെ സമരക്കാരെ ഒഴിപ്പിച്ചെന്നു പറഞ്ഞ ഇയാള്‍, രാജ്യത്ത് ഇനി ഷഹീന്‍ബാഗുകള്‍ ഉണ്ടാകില്ലെന്നും ആവര്‍ത്തിച്ചു. മൂന്നു ദിവസത്തിനകം കലാപക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ ബാക്കി തങ്ങള്‍ നോക്കുമെന്നതടക്കമുള്ള ഇയാളുടെ പ്രകോപന പ്രസ്താവനകള്‍ക്കു പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും ചില ബി.ജെ.പി നേതാക്കളും ഇയാള്‍ക്കെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം,പ്രകോപനപരമായി പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, അധികൃതര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago