'ആലപ്പാട്ടെ കരിമണല്‍ ഖനനവിരുദ്ധ സമരം സര്‍ക്കാര്‍ പരിഹരിക്കണം'
കരുനാഗപ്പള്ളി: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ സേവ് ആലപ്പാട് എന്ന പേരില്‍ കഴിഞ്ഞ 85 ദിവസമായി നടത്തിവരുന്ന ഖനന വിരുദ്ധസമരം സര്‍ക്കാര്‍ അനുഭാവപൂര്‍വം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഐ.ആര്‍.ഇ ഭൂഉടമകളായ പ്രദേശവാസികള്‍ക്ക് നല്‍കിയ കരാര്‍ പാലിച്ച് പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയില്‍ ഖനന പാക്കേജിന് രൂപം നല്‍കണം. ഐ.ആര്‍.ഇയുടെ പ്രവര്‍ത്തനത്തില്‍ പ്രദേശവാസികളുടെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തി കമ്പനിയുടെ പ്രവര്‍ത്തനം സുതാര്യമാക്കണം.
കരിമണല്‍ ഖനനത്തിലൂടെ ഐ.ആര്‍.ഇയ്ക്കും കെ.എം.എം.എല്ലിനും ഉണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം പ്രദേശത്തിന്റെ വികസനത്തിന് വിനിയോഗിക്കുവാന്‍ നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റിട്ട. പൊലിസ് സൂപ്രന്റ് എം. മൊയ്തീന്‍കുഞ്ഞ് അധ്യക്ഷനായി. ജന. സെക്രട്ടറി എ.എ ഷാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. കുഞ്ഞച്ചന്‍, മുനമ്പത്ത് ഷിഹാബ്, വിജയബാബു, ഇസബല്‍സൗമി, ജെ.എം അസ്‌ലം, വി.ജി. രാധാകൃഷ്ണന്‍, ലത്തീഫ് മാമ്മൂട്, ഗീതാകുമാരി, വിശ്വംഭരന്‍, അഡ്വ. അബ്ദുല്‍ലത്തീഫ്, കുന്നേല്‍ രാജേന്ദ്രന്‍, വി.കെ രാജേന്ദ്രന്‍, ബാബുപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."