എണ്ണൂറോളം കുട്ടികളെ സംസ്‌കരിച്ച ഭൂഗര്‍ഭ ശ്മശാനം അയര്‍ലന്‍ഡില്‍ കണ്ടെത്തി
ഡബ്ലിന്‍: നവജാതശിശുക്കളുള്‍പെടെ എണ്ണൂറോളം കൊച്ചു കുട്ടികളെ സംസ്‌കരിച്ച ശ്മശാനം അയര്‍ലന്‍ഡിലെ മുന്‍ കത്തോലിക്കാ അനാഥാലയത്തില്‍ കണ്ടെത്തി. തുവാം നഗരത്തിലെ ഒരു അനാഥാലയത്തിലാണ് 20 ചേംബറുകളുള്ള ഭൂഗര്‍ഭ ശ്മശാനം കണ്ടെത്തിയത്. ഇതിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇവിടെ അടക്കം ചെയ്തിരിക്കുന്ന 800ഓളം മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയടക്കമുള്ള തെളിവുകളാണ് സംഘം പരിശോധിച്ചത്.
35 മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി അന്വേഷണ കമ്മീഷന്‍ പറഞ്ഞു. 1950കളിലാണ് കുട്ടികളെ അടക്കം ചെയ്തത്.
കത്തോലിക്ക കന്യസ്ത്രീകള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. വിവാഹിതരാവാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷ ഇവിടെ നടത്തിയിരുന്നു. പ്രസവ ശേഷം മിക്ക യുവതികളും കുട്ടികളെ ഇവിടെ ഉപേക്ഷിച്ചു പോവാറായിരുന്നു പതിവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 1961ല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."