പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്; 'സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണം'
പടിഞ്ഞാറത്തറ: കഴിഞ്ഞ 24 വര്‍ഷമായി ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന 70 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ- പൂഴിത്തോട് ബദല്‍ റോഡ് നിര്‍മാണം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം, വര്‍ഷങ്ങളായി മാറി മാറി വരുന്ന ഗവണ്‍മെന്റുകള്‍ വയനാടിനോട് പുലര്‍ത്തുന്ന കടുത്ത അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഇതേ ആവശ്യവുമായി 50,000 പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മറുപടിയിലാണ് പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി നല്‍കിയ മറുപടിയിലാണ് പടിഞ്ഞാറത്തറ- പൂഴിത്തോട്, മേപ്പാടി- ആനയ്ക്കാംപൊയില്‍ തുടങ്ങിയ രണ്ട് ബദല്‍ റോഡുകള്‍ സജീവ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നും ഇവനാമമാത്രമാവുകമാത്രമാണ് ചെയ്തത്.
ഈ തീരുമാനങ്ങള്‍ അടിയന്തിരമായി പുനഃപരിശോധിച്ചില്ലെങ്കില്‍ സമാന ചിന്താഗതിക്കാരായ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്താന്‍ യോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് കാവാലം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ജ്ജ് വാത്തുപറമ്പില്‍, ടി.പി കുര്യാക്കോസ്, ജോസ് വി.ജെ, പീറ്റര്‍ എം.പി, റജി കെ.വി, ബിജു അലക്‌സ്, ജിനീഷ് ബാബു, ജോസ് വി.എം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."