HOME
DETAILS
MAL
സാമൂഹ്യ പ്രവര്ത്തകന് എ.വി സുനില്‍ ബഹ്റൈനില്‍ അന്തരിച്ചു
backup
March 05 2017 | 16:03 PM
മനാമ: ബഹ്റൈനില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന തിരുവല്ല കുറ്റൂര്‍ സ്വദേശി എ.വി സുനില്‍ കുമാര്‍ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ഞായറാഴ്ച രാവിലെ ഗുദൈബിയയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു മരണം.
പുലര്‍ച്ചെ രണ്ടുമണിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ സ്മിത അയല്‍വാസികളെ വിവരമറിയിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
15 വര്‍ഷമായി കെ.എഫ്.സിയുടെ എയര്‍ കണ്ടീഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അശ്വതി ഭവനില്‍ വിശ്വനാഥന് പിള്ളയാണ് പിതാവ്. ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി സൂരജ്, എല്‍.കെ.ജി വിദ്യാര്‍ഥിനി സ്വാതി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."