കൊറോണ ഭീതി: വിലക്കില്‍ ആശങ്കയുടെ മുള്‍മുനയില്‍ ഉംറ തീര്‍ഥാടകര്‍
മക്ക: കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനിടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തിയതോടെ ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് ആശങ്ക.
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും സഊദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇത് വരെ കൊറോണ കണ്ടെത്തിയില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് ഈ സമയത്ത് മക്കയും മദീനയും ലക്ഷ്യമാക്കി തീര്‍ഥാടനത്തിന് വരുന്നത്.കൊറോണ വ്യാപകമായി പടരുന്നതിനിടെ മുന്‍കരുതല്‍ എന്ന നിലക്കാണ് വിദേശത്ത് നിന്നും ഉംറക്ക് വരുന്നവര്‍ക്ക് വിലക്ക്.
മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തുന്നത് താല്‍ക്കാലികമായി വിലക്കികൊണ്ട് സഊദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്ത് വിട്ടത്.
കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കുംവിലക്കുണ്ട്. ബഹ്‌റൈനിലും കുവൈത്തിലും കൊറോണ സ്ഥിരീകരിച്ചവരില്‍ സഊദിസ്വദേശികളുണ്ടായിരുന്നു. ഇറാനില്‍ നിന്നും സന്ദര്‍ശനം കഴിഞ്ഞ് എത്തിയതായിരുന്നു ഇവര്‍. കൂടാതെ,ജി.സി.സി(ആറ് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ)രാജ്യങ്ങളിലുള്ളവര്‍ നാഷണല്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും സഊദി അറേബ്യ വിലക്കിയിട്ടുണ്ട്. മുന്നറിയിപ്പുണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ വിദേശ യാത്രയും രാജ്യത്തേക്ക് പ്രവേശനവും അനുവദിക്കുകയുള്ളൂ.
സഊദി അറേബ്യയുടെ തീരുമാനത്തെ തുടര്‍ന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉംറ യാത്രയ്ക്കായി എത്തിയ യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. ഇഹ്‌റാം ചെയ്ത യാത്രക്കാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."