HOME
DETAILS
MAL
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള പോരാട്ടം: സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍
backup
February 27 2020 | 05:02 AM
മനാമ: ഫാഷിസത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്നത് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള സ്വാതന്ത്ര്യ പോരാട്ടമാണ് എന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടനയെയും ജനാധിപത്യത്തെയും തിരിച്ചു പിടിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ സമര ഐക്യം കെട്ടിപ്പടുക്കാന്‍ രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും ശ്രദ്ധിക്കണം. പാര്‍ലമെന്റ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതിന് ശേഷം ജാമിഅഃ മില്ലിയയിലാരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യമാകെ പടര്‍ന്നിരിക്കുന്നു. വിദ്യാര്‍ഥികളോടൊപ്പം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും
അണിനിരന്നതോടെ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ശക്തി കൈവന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യത്തെ
എല്ലാ വിഭാഗം ജനതയും തെരുവിലിറങ്ങുന്നത് ഇതാദ്യമാണ്. കേന്ദ്ര ഭരണകൂടം രാജ്യത്തിന്റെ മതേതര-ജനാധിപത്യ സ്വഭാവത്തിന് അവസാന ആണി അടിക്കുന്നത് ബോധ്യപ്പെട്ടാണ് ഈ ജനമുന്നേറ്റം രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ പാസായതിന് ശേഷം കേരളത്തിൽ ഡിസംബര്‍ 17 ന് നടന്ന സംയുക്ത സമിതിയുടെ ജനകീയ ഹര്‍ത്താൽ, എയർപോർട്ട് ഉപരോധം, പഞ്ചായത്ത് മണ്ഡലം തലത്തില്‍ നടത്തിയ പൊതു യോഗങ്ങള്‍, ആസാദി സ്ക്വയറുകൾ, ഷഹീൻബാഗുകൾ, ജില്ലാതലങ്ങളിൽ നടത്തിയ ലോങ് മാർച്ചുകൾ, എന്നിവയുടെ തുടർച്ചയായ് വെൽഫെയർ പാർട്ടി തിരുവനന്തപുരം രാജ്ഭവന് മുന്നിൽ നടത്തിയ 30 മണിക്കൂര്‍ നീണ്ടുനിന്ന ഒക്കുപ്പൈ രാജ്ഭവന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ ബഹ്റൈനിൽ സംഘടിപ്പിച്ച സംഗമം ഐ. വൈ. സി. സി പ്രസിഡന്‍റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം, ഒ. ഐ. സി. സി. പ്രസിഡന്‍റ് ബിനു കുന്നന്താനം, സാമൂഹിക പ്രവർത്തകയായ ഷെമിലി പി. ജോൺ, സൽമാനുൽ ഫാരിസ്, ജമീല അബ്ദുർറഹ്മാൻ, യൂത്ത് ഇന്ത്യ പ്രതിനിധി മിൻഹാജ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സംഗമത്തിൽ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും വൈസ് പ്രസിഡന്‍റ് മുഹമ്മദലി മലപ്പുറം ഉപസംഹാരവും നടത്തി. ജബീന, സിറാജ് എന്നിവർ സമരഗാനങ്ങൾ ആലപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."