HOME
DETAILS
MAL
കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിശാധര്‍ണ
backup
March 05 2017 | 19:03 PM
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്നു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനഃസ്ഥാപിക്കുക, നിര്‍ത്തിവച്ച സര്‍വിസുകള്‍ ആരംഭിക്കുക, കുള്ളാര്‍ കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളെയും എ.ഐ.എ.ടി.എസ്.എല്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു യൂത്ത്കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല നിശാധര്‍ണ എ.പി അനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.
റീ കാര്‍പറ്റിങ് പൂര്‍ത്തിയായ സ്ഥിതിക്കു ഹജ്ജ് വിമാന സര്‍വിസും വലിയ വിമാനങ്ങളുടെ സര്‍വിസും പുനരാംരഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിയാസ് മുക്കോളി അധ്യക്ഷനായി. ടി.വി ഇബ്രാഹീം എം.എല്‍.എ, പി.ആര് രോഹില്‍നാഥ്, സക്കീര്‍ പുല്ലാര, അസീസ് ചീരംതൊടി, കെ.എ അറഫാത്ത്, ബി.ആര്.എം സഫീര്‍, ആര്.എസ് പണിക്കര്‍, ടി. ആലിഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."