ഡല്‍ഹി കലാപം: എഎപി നേതാവ് താഹിര്‍ ഹുസൈനതിരെ കേസ്, പൊലിസ് വീട് സീല്‍ ചെയ്തു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ആംആദ്മി നേതാവിനെതിരെ പൊലിസ് കേസെടുത്തു.ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെയാണ് കൊലപാതകക്കുറ്റത്തിന് കേസെടുത്തത്. ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. കൊലപാതകം, തീവയ്പ്, സംഘര്‍ഷം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
താഹിറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെട്രാള്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. താഹിര്‍ ഹുസൈന്റെ വീടും ഫാക്ടറിയും പൊലിസ് സീല്‍ ചെയ്തു. താഹിര്‍ ഹുസൈന്റെ വീടിനു സമീപം ഓടയില്‍നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം ലഭിച്ചത്.കലാപത്തിനിടെ അങ്കിത് ശര്‍മയെ വധിച്ച് കുറ്റം ലഹളക്കാര്‍ക്കുമേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കിയിരുന്നു. ഐ ബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആം ആദ്മി നേതാവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കെജ്രിവാള് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."