അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല
എടപ്പാള്‍: റോഡരികിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല.
എടപ്പാള്‍ ടൗണിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് അധികൃതര്‍ രംഗത്തെത്തുകയും അനധികൃതമായി കെട്ടിയുണ്ടണ്ടാക്കിയ ഷെഡുകളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് രണ്ടണ്ടാഴ്ചയ്ക്കകം ഒഴിയണമെന്നും ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. പൊലിസ് സഹായത്തോടെയാണ് ഇവര്‍ നടപടിക്കായി രംഗത്തിറങ്ങിയത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ക്കായില്ല.
പട്ടാമ്പി റോഡില്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശങ്ങളിലും വ്യാപകമായി കൈയേറ്റങ്ങളുണ്ടണ്ട്. ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നത് ഇവിടെ പതിവു കാഴ്ചയാണ്. അനധികൃത വ്യാപാരം തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നതായി ചൂണ്ടണ്ടിക്കാട്ടി വ്യാപാരി സംഘടനകളും രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് അനധികൃത കച്ചവടക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ടണ്ട്.
കഴിഞ്ഞ ആഴ്ച മലപ്പുറത്ത് നടന്ന ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചിരുന്നു.
പൊതുമരാമത്ത്,റവന്യു, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് വ്യാപാരി സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."