നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ രോഗിക്ക് ചികിത്സാ സഹായം തേടുന്നു
ഈരാറ്റുപേട്ട: പണി സ്ഥലത്തു വച്ച് മരത്തടി ദേഹത്തു വീണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ശരീരം തളര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി കിടപ്പിലായ രോഗിക്ക് തുടര്‍ ചികിത്സ ലഭിക്കുന്നതിന് ആവശ്യമായ സഹായത്തിനു വേണ്ടി കനിവുള്ളവരുടെ സഹായം തേടുന്നു.
അടുക്കം ചാമപ്പാറ ചക്കുങ്കല്‍ സി.കെ ഹംസ, രണ്ടര വര്‍ഷം മുന്‍പ് പൈകയില്‍ തടിപ്പണി ചെയ്തു കൊണ്ടിരിക്കെ തടിയുമായി വീണാണ് പരുക്കേല്‍ക്കുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നട്ടെല്ല് തകര്‍ന്ന് സൂഷുമ്‌നക്ക് ക്ഷതമേറ്റതായി കണ്ടെത്തി. അന്നുമുതല്‍ കിടപ്പിലായ ഹംസക്ക് തുടര്‍ ചികിത്സ ലഭിച്ചാല്‍ പ്രാധമിക ആവശ്യം എങ്കിലും സ്വന്തമായി നിറവേറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതിന് ഭാരിച്ച ചികില്‍സാ ചിലവുണ്ട്. ഭാര്യയും മൂന്നു കുട്ടികളുമുള്ള ഹംസ്‌ക്ക് ഒരു വിധത്തിലുള്ള വരുമാനവും ഇല്ലാത്തതാനാല്‍ നിത്യവൃത്തി പോലും മറ്റുള്ളവരുടെ സഹായത്താലാണ്. ഹംസയുടെ ചികിത്സാ സഹായത്തിനായി തലനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര ശിവദാസന്റെ അധ്യക്ഷതയില്‍ ജനകീയ കമ്മിറ്റി ചേര്‍ന്ന് ചെയര്‍മാനായി താഹാ അടുക്കം, കണ്‍വീനര്‍ ബെന്നി ഒഴുകയില്‍ എന്നിവരുള്‍പ്പടെ ആറംഗ കമ്മറ്റി രൂപീകരിച്ചു. രോഗി സി.കെ ഹംസയുടെയും കണ്‍വീനര്‍ ബെന്നി ഒഴുകയില്‍ എന്നിവരുടെ പേരില്‍ തീക്കോയി എസ്.ബി.ടിയില്‍ ജോയിന്റ് അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഹംസ കുഞ്ഞാറ , 9946479428, ബെന്നികുര്യന്‍ എന്നിവരുടെ പേരില്‍ STATE BANK OF TRAVANCORE BRANCH TEEKY CIF-77119550109 Ano. 67394134108.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."