HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണിയില്ല; പ്രതിഷേധവുമായി പഞ്ചായത്തിലെത്തി
backup
March 05 2017 | 19:03 PM
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി. ആറാം വാര്‍ഡിലെ 20 തൊഴിലാളികളാണ് ഓഫിസില്‍ എത്തിയത്. സ്വകാര്യ വ്യക്തി കുളം നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന് തൊഴിലാളികള്‍ ആരോപിച്ചു. യു.ഡി.എഫ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധുവുമായി ചര്‍ച്ച നടത്തി. ടി. ശ്രീജിത്ത്, കെ.പി.ഹംസ, സംഗീത രാജന് , എം.പി.നൗഷാദ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."