ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ചുമട്ടുതൊഴിലാളികളുടെ പങ്ക് മാതൃകാപരം: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തെ ചുമട്ടുതൊഴിലാളി സമൂഹം ജീവകാര്യണ്യരംഗത്ത് നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വാഹനാപകടങ്ങളില്‍ പൊലിയേണ്ട നിരവധി ജീവനുകളാണ് കൃത്യസമയത്ത് ആശുപത്രികളിലെത്തിക്കാന്‍ തൊഴിലാളികള്‍ ഇടപെട്ടത് മൂലം കഴിഞ്ഞിട്ടുള്ളത്. കരുണയോടും കരുതലോടും പ്രവര്‍ത്തിക്കുന്നവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ മറ്റൊരു ചിത്രമാണ് അവരെ കുറിച്ച് സമൂഹത്തിന് മുന്നില്‍ വരച്ചുകാട്ടപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി സിറ്റി ചുമട്ടുതൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള കനിവ് പാലീയേറ്റീവ് കെയര്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി എറണാകുളം ജനറല്‍ ആശുപത്രിക്കായി വാങ്ങിയ ഐസിയു ആംബുലന്‍സിന്റെ കൈമാറ്റം ജില്ലാ കളക്ടര്‍ക്ക് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചുമട്ടുതൊഴിലാളി കുടുംബസംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.പാതയോരങ്ങളിലെ ചുമട്ടുതൊഴിലാളികളുടെ സാന്നിധ്യം മൂലം റോഡപകടങ്ങളിലെ ജീവഹാനി കുറക്കാനായ നിരവധി സംഭവങ്ങളുണ്ട്. അപകടമുണ്ടാകുമ്പോള്‍ ആദ്യം ഓടിക്കൂടുന്നതും ചോരയില്‍ കുളിച്ച ശരീരങ്ങളെ ആശുപത്രിയിലെത്തിക്കുന്നതും അവരാണ്. എന്നാല്‍ അവരെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിക്കാന്‍ വിവിധ കോണുകളില്‍ നിന്നും ശ്രമം നടക്കുന്നു. കനിവ് പോലുള്ള സംരംഭങ്ങള്‍ ഇത്തരക്കാരുടെ ധാരണകള്‍ തിരുത്താന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."