HOME
DETAILS

പഞ്ചായത്ത് വകുപ്പിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് എസ്.ഇ.യു

  
backup
February 28, 2020 | 5:59 AM

s-e-u-d-d-o-ofice-march

മലപ്പുറം: അധികാരവികേന്ദ്രീകരണം ഭംഗിയായി നടപ്പാക്കി ലോകഖ്യാതി നേടിയ കേരള മാതൃക മുച്ചൂടും നശിപ്പിക്കുന്ന ഇടതുസര്‍ക്കാര്‍ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് കെ.അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വകുപ്പിലെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വകുപ്പ് ഏകീകരണ നീക്കം ഉപേക്ഷിക്കുക, ജോലിഭാരം പരിഗണിക്കാതെയും തസ്തികകള്‍ അനുവദിക്കാതെയും പുതിയ മിഷനുകളും പ്രൊജക്ടുകളും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിച്ചു.

തദ്ദേശസ്ഥാപന ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പഞ്ചായത്ത് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരം, തദ്ദേശ സ്ഥാപനങ്ങളോടുള്ള ഇടതുസര്‍ക്കാറിന്റെ പ്രതിലോമ നയങ്ങളില്‍ പ്രതിഷേധിച്ച് തിരസ്‌കരിച്ച ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കലിന് സമരപ്പന്തലില്‍ പി. ഉബൈദുള്ള എം.എല്‍.എ ആദരിച്ചു.

എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.എ മുഹമ്മദാലി, അഷ്‌റഫ് മാവൂര്‍, വി.കെ മുനീര്‍ റഹ്മാന്‍, സി. ലക്ഷ്മണന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  6 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  6 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  6 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  6 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  6 days ago