HOME
DETAILS

ബജറ്റില്‍ ചവറ മണ്ഡലത്തിന് മുന്തിയ പരിഗണന: എം.എല്‍.എ

  
backup
March 05, 2017 | 7:55 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b5%e0%b4%b1-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

ചവറ: സംസ്ഥാന ബജറ്റില്‍ ചവറ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിച്ചതായി എന്‍. വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു.
അരിനല്ലൂര്‍ പെരുങ്ങാലം പാലത്തിന് 20 കോടി രൂപയും നല്ലേഴത്തുമുക്ക് കൊട്ടുകാട്, കൊട്ടുകാട് സരിത ജംഗ്ഷന്‍ റോഡ്, സി.പി. റോഡ്, കൊട്ടുകാട് പയ്യലക്കാവ് താന്നിമൂട് മഠത്തില്‍മുക്ക് ചവറ സൗത്ത് റോഡ് എന്നിവയുടെ നിര്‍മാണത്തിന് 15 കോടി രൂപയും ഇടപ്പള്ളിക്കോട്ട ബാലഭട്ടേശ്വരം പനയന്നാര്‍കാവ്, പന്മന ആശ്രമം ലിയത്ത്മുക്ക് പടപ്പനാല്‍ സി.പി. റോഡ് ലൂപ്പ് റോഡ് എന്നിവയുടെ നിര്‍മാണത്തിന് 15 കോടി രൂപയും വകയിരുത്തി. നിവേദനഫലമായി ഒ.എന്‍.വി സ്മാരക നിര്‍മാണത്തിന് വകയിരുത്തിയ അഞ്ച് കോടി രൂപയില്‍ രണ്ട് കോടി ഈ വര്‍ഷത്തെ ചെലവിനായി വകകൊള്ളിച്ചിട്ടുണ്ട്.
മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാന്‍ അയ്യന്‍കോയിക്കല്‍ ഗവ. എച്ച്. എസ്.എസ് തിരഞ്ഞെടുത്തു.
ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സ്‌കൂളുകളുടെ പട്ടികയില്‍ ചവറ ജി.എച്ച്.എസ്.എസ്, പന്മന മനയില്‍ എസ്.ബി.വി.എസ്, ഗവ.എച്ച്.എസ്.എസ്, വള്ളക്കീഴ് ഗവ. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളെ ഉള്‍പ്പെടുത്തി. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കാനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ടൈറ്റാനിയം ഫാക്ടറിയുടെ ടൈറ്റാനിയം മെറ്റല്‍ കോംപ്ലക്‌സ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  a month ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  a month ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  a month ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  a month ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  a month ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  a month ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  a month ago