എന്‍.എസ്.ജി: ഇന്ത്യയുടെ അംഗത്വം ആണവസന്തുലനം തകര്‍ക്കുമെന്ന് ചൈന
ബീജിങ്: ആണവ സാമിഗ്രി വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആണവസന്തുലനം തകര്‍ക്കുമെന്ന് ചൈന. സര്‍ക്കാറിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
ആണവ സാമിഗ്രി വിതരണഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നത് ദക്ഷിണേഷ്യയിലെ പ്രതിരോധ സംതുലനം ഇല്ലാതാക്കുമെന്നും ഏഷ്യാ പസഫിക്ക് റീജിയണിലെ സമാധാനത്തിനു മങ്ങലേല്‍ക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
ആണവ സാമിഗ്രി വിതരണഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിനു ശേഷം അമേരിക്കയും സ്വിറ്റ്‌സര്‍ലാന്‍ഡും മെക്‌സികോയും ഇന്ത്യക്ക് പിന്‍തുണ പ്രഖ്യാപിച്ചു. എന്‍.എസ്.ജിയില്‍ അംഗമാകുക എന്നാല്‍ ഒറ്റക്കെട്ടായി ആണവവ്യാപാരം നിയന്ത്രിക്കലാണ്. ഇത് ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ ആണവരംഗത്ത് ശക്തിയാക്കുംആണവസാമിഗ്രികള്‍ പ്രയാസംകൂടാതെ വാങ്ങാനാകും. എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ കടന്നുവരവ് ചൈനയുടെ ദേശീയ താല്‍പര്യങ്ങളെ അപകടത്തില്‍പെടുത്തുമെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."