ആര്‍.എസ്.പി ലെനിനിസ്റ്റ് എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ചു
കോഴിക്കോട്: എല്‍.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന ആര്‍.എസ്.പി ലെനിനിസ്റ്റ്് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. തീവ്രവര്‍ഗീയവാദികളേയും അഴിമതിക്കാരേയും അവസരവാദികളേയും ഇടതുമുന്നണി ഘടക കക്ഷികളാക്കിയതോടെ മുന്നണിയുടെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യമായതായി യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ജാതിയുടെ പേരില്‍ കേരള ജനതയെ ഭിന്നിപ്പിക്കുവാനും മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുവാനും സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നവര്‍ നടത്തുന്ന ശ്രമങ്ങളോട് യോജിക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ഫെബ്രുവരി 4ന് ഏറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.
സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സതീശ് കുമാര്‍ മട്ടന്നൂര്‍, ടി.ഇബ്രാഹിം, പി.പി ഗിരീഷ് കുമാര്‍, കെ.ശ്രീവത്സന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."