നാഷനല്‍ സേഫ്റ്റി കൗണ്‍സില്‍ സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി : നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അതി വന്‍കിട വ്യവസായ വിഭാഗത്തില്‍ ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍ ലിമിറ്റഡ് കൊച്ചിന്‍ ഡിവിഷന്‍ (രാസ വ്യവസായം), എഫ്.സി.ഐ ഒ.ഇ.എന്‍ കണക്ഷന്‍സ് ലിമിറ്റഡ്, മുളന്തുരുത്തി (എന്‍ജിനീയറിങ് വ്യവസായം), എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട (മറ്റിതര വ്യവസായം) എന്നീ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠ സുരക്ഷാ പുരസ്‌കാരം.
വന്‍കിട വ്യവസായ വിഭാഗത്തില്‍ പുതുവൈപ്പ് പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് (രാസ വ്യവസായം), ആപ്റ്റിവ് കണക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റിഡ് തിരുവാണിയൂര്‍ (എന്‍ജിനീയറിങ് ), സിന്‍ന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കടയിരുപ്പ് (മറ്റിതര വ്യവസായം) എന്നിവയും പുരസ്‌കാരം നേടി. ഇടത്തരം വ്യവസായ വിഭാഗത്തില്‍ ഭാരത് പെട്രോളിയം ലിമിറ്റഡ് , ഇരുമ്പനം (രാസ വ്യവസായം), കോഴിക്കോട് ഡീസല്‍ പവര്‍ പ്ലാന്റ് (എന്‍ജിനീയറിങ് ), മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് എന്നിവയും ചെറുകിട വ്യവസായ വിഭാഗത്തില്‍ കാര്‍ബറണ്ടം യൂനിവേഴ്‌സല്‍ ലിമിറ്റഡ് വടശ്ശേരിക്കരയും ശ്രേഷ്ഠ സുരക്ഷ പുരസ്‌കാരം നേടി.
അതി വന്‍കിട വ്യവസായ വിഭാഗത്തില്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി, അമ്പലമുകള്‍ (രാസ വ്യവസായം) , ടെര്‍മോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡ് പുളിയറക്കോണം, തിരുവനന്തപുരം (മറ്റിതര വ്യവസായം ) എന്നീ സ്ഥാപനങ്ങള്‍ സുരക്ഷാ പുരസ്‌കാരം നേടി. മികച്ച സുരക്ഷാ ഓഫിസര്‍ക്കുള്ള അവാര്‍ഡിന് എഫ്.എ.സി.ടി സുരക്ഷാ വിഭാഗം സീനിയര്‍ മാനേജര്‍ അബ്ദീന്‍ അഹമ്മദ്.എ അര്‍ഹനായി.മികച്ച സുരക്ഷാ ബോധമുള്ള ജീവനക്കാര്‍ക്കുള്ള പുരസ്‌കാരം സുഭദ്ര അമ്മ.പി ( എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട, തിരുവനന്തപുരം) നേടി. ആശുപത്രി വിഭാഗത്തിനുള്ള സുരക്ഷാ പുരസ്‌കാരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് ലഭിച്ചു. എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ റണ്ണറപ്പായി. ഹോട്ടല്‍ വിഭാഗത്തില്‍ കൊച്ചി ക്രൗണ്‍ പ്ലാസ സുരക്ഷാ പുരസ്‌കാരം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."