കെജ്‌രിവാള്‍ തന്റെ ആത്മാവ് സാത്താന്‍മാര്‍ക്ക് വില്‍ക്കുന്നു- കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതില്‍ രൂക്ഷവിമര്‍ശനവുമായി ആനന്ദ് പട്‌വര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍. കെജ്രിവാള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കെജ്രിവാള്‍ അദ്ദേഹത്തിന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് അദ്ദേഹം,' ആനന്ദ് പട്വര്‍ധന്‍ പോസ്റ്റു ചെയ്തു.
കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും രംഗത്തെത്തിയിരുന്നു.സംവിധായകന്‍ അനുരാഗ് കശ്യപും നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
2016 ഫെബ്രുവരി ഒമ്പതിന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട അഫ്സല്‍ ഗുരുവിനെ തൂക്കികൊന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാംപസില്‍ നടത്തിയ മാര്‍ച്ചില്‍ ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്നതാണ് കേസ്. 2016ല്‍ വസന്ത് കുഞ്ച് പൊലിസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 2016 ഫെബ്രുവരി 12ന് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. ആ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് കനയ്യ പുറത്തിറങ്ങിയത്.
2019 ജനുവരി 14നാണ് ഡല്‍ഹി പൊലിസ് കനയ്യ കുമാറിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായിരുന്ന ഉമര്‍ ഖാലിദിനെതിരെയും അനിര്‍ബന്‍ ഭട്ടാചാര്യയുമടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ചെയതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."