പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടാനുള്ള നീക്കം വിവാദമാകുന്നു
ചെറുപുഴ : മത്സ്യ മാര്‍ക്കറ്റിന് സമീപം പുഴയ്ക്ക് സംരക്ഷണ ഭിത്തി കെട്ടാനുള്ള നീക്കം വിവാദമാകുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി ജെ.സി.ബി ഉപയോഗിച്ച് പണി നടത്തുന്നതും മണ്ണെടുത്ത് പുഴയോരത്തേക്കിടുന്നതുമാണ് വിവാദത്തിന് കാരണമായത്.
അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ഇവിടെ തൊഴിലുറപ്പിലെ അംഗങ്ങള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള ഫൌണ്ടേണ്ടഷന് വലുതായി നിര്മിക്കേണ്ടണ്ടതുകൊണ്ടണ്ടാണത്രേ ജെ.സി.ബി ഉപയോഗിച്ചത്.
മണ്ണ് നീക്കുന്നതും അവ പുഴയോരത്തേക്ക് തള്ളുന്നതും പുഴ നികന്ന് പോകാനും മറ്റ് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടയാക്കും എന്ന് കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെറുപുഴ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ ഓഫിസര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുകയും ഇത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യന്ത്രം ഉപയോഗിച്ച് പണിയെടുക്കുന്നതിനുള്ള തുക പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നാണ് നല്‍കുന്നതെന്നും പ്രസിഡണ്ടണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."