HOME
DETAILS

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

  
Web Desk
December 08 2024 | 09:12 AM

Israeli Soldier Reveals Orders to Fire on Unarmed Palestinians in Gaza

ഗസ്സ സിറ്റി: ഗസ്സയിലെ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ യാതൊരു വിധത്തിലുള്ള പ്രകോപനമില്ലെങ്കിലും വെടിയുതിര്‍ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഇസ്‌റാഈല്‍ സൈനികന്റെ വെളിപെടുത്തല്‍. 

സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗസ്സയില്‍ 86 ദിവസം ഇസ്‌റാഈലിന്റെ റിസര്‍വ് സൈനികനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ചൈം ഹര്‍സഹാവിന്റേതാണ് വെളിപെടുത്തല്‍. റാഈലി മാധ്യമമായ ഹാരെറ്റ്‌സില്‍ എഴുതിയ ലേഖനത്തിലാണ് ചൈം ഇക്കാര്യം തുറന്നു പറയുന്നത്. 

ഫലസ്തീനികള്‍ യാതൊരു ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും വെടി വെച്ചുകൊള്ളാന്‍ കമാന്‍ഡര്‍മാരാണ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഇയാള്‍ ലേഖനത്തില്‍ പറയുന്നു. 

'ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ ജീവിതം പ്രധാനമായും മുനമ്പിലെ കമാന്‍ഡര്‍മാരുടെ സ്വകാര്യവും വ്യക്തിപരവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഫലസ്തീനികളെ കൊല്ലാന്‍ ഉത്തരവിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ അനന്തര ഫലങ്ങള്‍ നേരിടേണ്ടി വരില്ല,' ഹര്‍സഹാവ് ലേഖനത്തില്‍ വ്യക്തമാക്കി.

'ഗസ്സ മുനമ്പിലെ ഒരു മനുഷ്യജീവന് ഭക്ഷണത്തിനായി പ്രദേശത്ത് അലഞ്ഞുതിരിയുന്ന ആയിരക്കണക്കിന് തെരുവ് നായ്ക്കളുടെ ജീവനേക്കാള്‍ വില കുറവാണ്. സൈനികര്‍ക്ക് അപകടഭീഷണി ഇല്ലെങ്കില്‍, നായ്ക്കളെ വെടിവയ്ക്കുന്നത് നിരോധിച്ചുകൊണ്ട് വ്യക്തമായ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ മനുഷ്യരെ വെടിവെച്ച് കൊല്ലുന്നതിന് അങ്ങനെ യാതൊരു നിയന്ത്രണങ്ങളും നിലവിലില്ല,'ഹര്‍സഹാവ് വെളിപ്പെടുത്തി.

ഒരിക്കല്‍ വെള്ളപ്പതാക വീശിയിരുന്ന, നിരായുധനായ ഒരു ഫലസ്തീനിയെ കൊല്ലാന്‍ ഒരു സീനിയര്‍ കമാന്‍ഡര്‍ ഉത്തരവിട്ടിരുന്നതായി ഹര്‍സഹാവ് ചൂണ്ടിക്കാട്ടി. വെള്ളപ്പതാക എന്താണെന്ന് തനിക്കറിയില്ല, അതുകൊണ്ട് വെടിവെക്കൂ എന്ന് കമാന്‍ഡര്‍ ഉത്തരവിടുകയായിരുന്നു എന്നും ലേഖനത്തില്‍ എഴുതുന്നു. 

An Israeli reserve soldier, Chaim Harsahav, disclosed that commanders instructed troops to fire at Palestinians in Gaza without provocation. The revelations were published in a Haaretz article, highlighting disturbing practices in the conflict zone.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  2 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  2 days ago
No Image

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം

Kerala
  •  2 days ago
No Image

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

ബാഴ്സയുടെ ഗോൾ മഴയിൽ റയൽ വീണു; കറ്റാലന്മാർക്ക് 15ാം സ്പാനിഷ് സൂപ്പർ കപ്പ്

Football
  •  2 days ago
No Image

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചേക്കും; നിര്‍ണായക പ്രഖ്യാപനം ഇന്ന് 

Kerala
  •  2 days ago
No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  2 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  2 days ago