HOME
DETAILS

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

  
Web Desk
December 08 2024 | 09:12 AM

Some hair loss medications can cause babies to have abnormal facial hair growth

പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ഏതു പ്രായക്കാരിലും പലകാരണങ്ങളാലും മുടികൊഴിച്ചില്‍ ഉണ്ടാവാം. മുടികൊഴിച്ചിലിനെ തടയാന്‍ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള മരുന്നുകളും പ്രത്യേകതരം ഓയിലുകളുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പല ആളുകളും. എന്നാല്‍ വിപണിയില്‍ ഇറങ്ങുന്ന, എളുപ്പത്തില്‍ തന്നെ ഫലുമുണ്ടാവുകയും ചെയ്യുന്നുവെന്ന ടാഗ് ലൈനില്‍ വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും ടോക്‌സിക് കണ്ടന്റുകളും അടങ്ങിയിട്ടുണ്ടാവാം. 

ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ സ്‌പെയിനില്‍ നിന്നു പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളിലാണ് അസാധാരണ രോമവളര്‍ച്ചയുള്ള 'വെര്‍വൂള്‍ഫ് സിന്‍ഡ്രോം' എന്ന അവസ്ഥ കണ്ടെത്തിയത്. ഈ ശാരീരികാവസ്ഥയെ ഹൈപ്പര്‍ ട്രൈക്കോസിസ് എന്നും വിശേഷിപ്പിക്കുന്നു.  2023ല്‍ മുലയൂട്ടുന്ന ഒരു കുഞ്ഞിന് രണ്ടു മാസത്തിനുള്ളില്‍ ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച കണ്ടിരുന്നു.

 

wave7.jpg

ഇതിനെതുടര്‍ന്നാണ് വൂള്‍ഫ് സിന്‍ഡ്രോം ശ്രദ്ധയില്‍ പെടുന്നത്. മാതാപിതാക്കളില്‍ ആരെങ്കിലും മുടികൊഴിച്ചില്‍ തടയാന്‍ വേണ്ടി കഴിച്ച മരുന്നുകള്‍ ഈ അസുഖത്തിന് കാരണമായിട്ടുണ്ടെന്നാണ് സ്‌പെയിനില്‍ വൂള്‍ഫ് സിന്‍ഡ്രോമുമായി ജനിച്ച കുട്ടികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

എന്താണ് വൂള്‍ഫ് സിന്‍ഡ്രോം

മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അമിതമായ രോമവളര്‍ച്ചയില്‍ കാണപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് വൂള്‍ഫ് സിന്‍ഡ്രോം. ഹൈപ്പര്‍ ട്രൈക്കോസിസ് എന്ന് പറയുന്ന ഈ വിചിത്രാവസ്ഥ സ്‌പെയിനിലെ നവാര ഫാര്‍മക്കോ വിജിലന്‍സ് സെന്ററിലെ 11 കുട്ടികളിലാണ് കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളില്‍ ആരെങ്കിലും മുടികൊഴിച്ചില്‍ തടയുന്നതിനുവേണ്ടി എന്തെങ്കിലും ഉല്‍പന്നം ഉപയോഗിച്ചിരിക്കാമെന്നും ഇക്കാരണത്താലാണ് ഈ അസുഖം പിടിപെട്ടതെന്നുമാണ് എല്‍ ഇക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നത്. ഈ ഉല്‍പന്നങ്ങളില്‍ മിനോക്‌സിഡില്‍ അടങ്ങിയിട്ടുണ്ടെന്നുമാണ് പഠനം നടത്തിയവര്‍ മനസിലാക്കുന്നത്.

 

wave 4.jpg

മാതാപിതാക്കള്‍ കഴിച്ച മരുന്നിന്റെ അംശം ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുഞ്ഞുങ്ങളിലേക്ക് കടന്നതാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. മുടി വളര്‍ച്ചയ്ക്കായി വ്യാപകമായി തന്നെ ഉപയോഗിക്കുന്ന പലമരുന്നുകളും മിനോക്‌സിഡില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ എഫ്ഡിഎ അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. ഓണ്‍ലൈന്‍ സൈറ്റുകളിലടക്കം ലഭ്യമായ റോഗെയ്ന്‍, ഹിംസ്, കീസ് എന്നിവയിലൊക്കെ മിനോക്‌സിഡില്‍ ചേരുവ അടങ്ങിയിട്ടുണ്ട്. 

കുഞ്ഞുങ്ങളുടെ മുതുകിലും മുഖത്തും കാലുകളിലും വലിയ രോമവളര്‍ച്ചയാണ് സ്‌പെയിനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ കാണുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ കഴിച്ച ഉല്‍പന്നങ്ങളില്‍ അഞ്ച് ശതമാനം മിനോക്‌സിഡില്‍ അടങ്ങിയിരുന്നതായി എല്‍ ഇക്കണോമിസ്റ്റിന്റെ റിപോര്‍ട്ട് പറയുന്നു. കുഞ്ഞിന്റെ പിതാവ് അഞ്ച് ശതമാനം മിനോക്‌സിഡില്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ശരീരത്തില്‍ മുഴുവന്‍ വലിയ രോമവളര്‍ച്ച കണ്ട കുഞ്ഞിന്റെ കുടുംബം ആരോഗ്യവിദഗ്ധരോട് പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ആന്‍ഡ്രൊജെനിക് അലോപേഷിക്കുള്ള (Androgenic Alopecia) ചികിത്സയായിരുന്നു നടത്തിയിരുന്നത്. 

 

wve33.webp

പിന്നീട് അദ്ദേഹം അതിന്റെ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും അതിനുശേഷം ജനിച്ച കുഞ്ഞിന് വെര്‍വൂള്‍ സിന്‍ഡ്രത്തിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ജനിച്ച രണ്ടുവയസുകാരിക്ക് അപൂര്‍വമായ ഹിര്‍സ്‌സ്യൂട്ടിന്റെ അവസ്ഥയുണ്ടായിരുന്നു. ഈ കുഞ്ഞിന് ഹൈപ്പര്‍ ട്രൈക്കോസിസിന്റെ ലക്ഷണങ്ങളായിരുന്നു കണ്ടത്.  യൂറോപ്യന്‍ ഫാര്‍മക്കോ വിജിലന്‍സ് റിസ്‌ക് അസ്സസ്‌മെന്റ് കമ്മിറ്റി പ്രകാരം മിനോക്‌സിഡില്‍ ശിശുക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും ഹൈപ്പര്‍ ട്രൈക്കോസിസ് ഉല്‍പാദിപ്പിക്കുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ്  നല്‍കുന്നുണ്ട്. 


മിനോക്‌സിഡില്‍


യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. ഇത് കുറിപ്പടി ഇല്ലാതെ തന്നെ വില്‍ക്കാന്‍ കഴിയുന്ന മരുന്നാണ്. മിനോക്‌സിഡില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അപകടമാണെന്നും ഹൈപ്പര്‍ട്രൈക്കോസിസിന്റെ വികാസത്തിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

 

 

wol6.jpg


എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ് ?

 

ഒരു വ്യക്തിയുടെ ശരീരത്തിലുടനീളം അസാധാരണവും ചിലപ്പോള്‍ അമിതവുമായ രോമവളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒരു അപൂര്‍വ രോഗമാണ് ഹൈപ്പര്‍ ട്രൈക്കോസിസ്. അതായത് ഒരു വ്യക്തിയുടെ പ്രായം, ലിംഗഭേദം, വംശം എന്നിവയില്‍ സാധാരണയേക്കാള്‍ കൂടുതലുള്ള അമിതമായ രോമവളര്‍ച്ചയാണിത്. എന്താണ് ഇതിന്റെ കാരണമെന്നത് അജ്ഞാതമാണ്. ഇത് അപൂര്‍വമായ ഒരു രോഗാവസ്ഥയാണ്. ജനിതക ശാസ്ത്രവും ചില മെഡിക്കല്‍ അവസ്ഥകളും ചില മരുന്നുകള്‍ കാരണവും ഈ അവസ്ഥയ്ക്ക് കാരണമായേക്കാമെന്നാണ് കരുതുന്നത്. ഈ അവസ്ഥയ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.

 

 

Hair loss can occur at any age, whether in the elderly or children, due to various reasons. Many people today use medications and specialized oils to prevent hair loss. However, products sold with promises of quick results often contain toxic ingredients. A shocking revelation has emerged from Spain. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  2 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  2 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

National
  •  2 days ago
No Image

സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍

Kerala
  •  2 days ago
No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  2 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  2 days ago