HOME
DETAILS
MAL
പെട്രോള്‍-ഡീസല്‍ വിലവര്‍ധന; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
backup
June 16 2016 | 19:06 PM
മലപ്പുറം: അധികാരത്തിലെത്തിയാല്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് പറഞ്ഞ മോദി സര്‍ക്കാര്‍ വിലകൂട്ടുന്ന നടപടികളുമായാണ് മുന്നോട്ടു പോകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ മലപ്പുറം ദൂരദര്ശന് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരേ നടപടി സ്വീകരിച്ചിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."