തലശ്ശേരി ജനറലാശുപത്രി കാന്റീന്‍ മുങ്ങുന്ന കപ്പല്‍
തലശ്ശേരി: കുറഞ്ഞ വിലയില്‍ രുചികരവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പിയിരുന്ന തലശ്ശേരി ജനറലാശുപത്രി കാന്റീനിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രതിമാസം 30,000 രൂപയിലേറെ നഷ്ടത്തിലാണ് ഇന്ന് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയ അതിപ്രസരമാണ് ആശുപത്രിയിലെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിന് നീളം കൂട്ടുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഇടക്കിടെ ഹോട്ടലുകള്‍ ഭക്ഷണത്തിന് വിലകൂട്ടുമ്പോഴും ഇവയൊന്നും ബാധകമാക്കാതെ സാധാരണക്കാരനെ ഊട്ടുന്ന, തലശ്ശേരി നഗരത്തിന്റെ അഭിമാനമായിരുന്നു ജനറലാശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ കാന്റീന്‍. ഊണിന് മറ്റു ഹോട്ടലുകളില്‍ 40 രൂപ മുതല്‍ മുകളിലോട്ട് വിലയീടാക്കുമ്പോള്‍ ജനകീയ കാന്റീനില്‍ വിഭവ സമൃദ്ധമായ ഉച്ചയൂണിന് 22 രൂപ മാത്രമാണ് ഈടാക്കിയിരുന്നത.് ചായയ്ക്കും എണ്ണപ്പലഹാരങ്ങള്‍ക്കുമെല്ലാം വെറും ആറ് രൂപ മാത്രം. ആശുപത്രി ജീവനക്കാര്‍ക്ക് 17 രൂപക്ക് ഊണും ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് വെറും അഞ്ച് രൂപയും മാത്രമാണ് വാങ്ങുന്നത്. ഒരുകാലത്ത് ലാഭത്തിന്റെ കഥമാത്രം പറയാനുണ്ടായിരുന്ന സ്ഥാപനത്തിനാണ് ഇന്ന് ഈ ദുര്‍ഗതി വന്നത്.
12വര്‍ഷം മുമ്പ് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ എം.പി അരവിന്ദാക്ഷന്‍ കണ്‍വീനറായാണ് കാന്റീന്‍ ആരംഭിച്ചത്. 22 ജീവനക്കാരാണ് നിലവില്‍ ഇവിടെ ജോലി ചെയ്തു വരുന്നത്. നാല് കാഷ്യര്‍മാര്‍, രണ്ട് പേര്‍ പാര്‍സര്‍ ഭക്ഷണം പൊതിയാനുള്ളവര്‍ എന്നിങ്ങനെ ജീവനക്കാരെ അമിതമായി നിയമിച്ചത് കാരണം വരവില്‍ കൂടുതല്‍ ചിലവ് വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പരാതിയുണ്ട്. 11 വര്‍ഷത്തോളം നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഈ ജനകീയ സ്ഥാപനത്തില്‍ രാഷട്രീയക്കാരുടെ നിയന്ത്രണം ഏറി വന്നതോടെയാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലായത.് എന്നാല്‍ വൈദ്യുതിക്കും വെള്ളത്തിനും കെട്ടിടത്തിനും വാടക നല്‍കിയിട്ടും തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ടുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും കാന്റീന്‍ നേരത്തെ ലക്ഷങ്ങളുടെ ലാഭം കൊയ്തിരുന്നു.
ഈ ലാഭ വിഹിതം കൊണ്ട് ജനറലാശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇതില്‍ നിന്ന് മരുന്ന് നല്‍കുകയും ആശുപത്രിക്ക് ആവശ്യമായ ബെഡ്ഷീറ്റ്, വില്‍ചെയര്‍, ട്രോളി ഉള്‍പ്പെടെ നിരവധി സേനവ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു. രാഷ്ട്രീയക്കളി മൂലം നാശത്തിന്റെ വക്കിലെത്തിയ ജനറലാശുപത്രി കാന്റീന്‍ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."