മജസ്റ്റിക് മലബാര്‍ ടൂര്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഉദ്ഘാടനം
കോഴിക്കോട്: കേരള ടൂറിസത്തിന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുത്ത് മികച്ച വളര്‍ച്ച കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
മജസ്റ്റിക് മലബാര്‍ ടൂര്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി സമൃദ്ധമായ കേരളത്തിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ടൂറിസത്തില്‍ ഒന്നാമതെത്താനും സാധിക്കുന്നില്ല.നഷ്ടപ്പെട്ടുപോയ ടൂറിസ പൈതൃകം നാം തിരിച്ച് പിടിക്കേണ്ടതുണ്ട് ചൂഷണത്തിലൂടെ ചിലര്‍ ചേര്‍ന്ന് നഷ്ടപ്പെടുത്തിയ കേരള ടൂറിസത്തിന്റെ വിശ്വാസ്യത തിരിച്ച് പിടിക്കല്‍ അത്യാവശ്യമാണ്. വിഷയത്തില്‍ ജനതാല്‍പ്പര്യം കൂടി പരിഗണിച്ച് ടൂറിസം മേഖലയെ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോവാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ഹോട്ടല്‍ മലബാര്‍ പാലസ്സില്‍ നടന്ന പരിപാടിയില്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി പി.എ ലളിത, ആര്‍.കെ രമേശ് സംസാരിച്ചു. കെ വിജയരാഘവന്‍ സ്വാഗതവും ഫര്‍ഹാന്‍ യാസിന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."