വ്യാജ സിദ്ധ ചികിത്സ; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
എടച്ചേരി: പുറമേരിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വ്യാജ സിദ്ധ ചികിത്സയ്ക്കിടെ യുവതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്ത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണ് പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്. പുറമേരി മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ എം.എല്‍.എ കെ.കെ ലതിക അടക്കമുള്ള വനിതാ നേതൃത്വം പങ്കെടുത്തിരുന്നു.
തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ പുറമേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഭവം നടന്ന വീട്ടിലേക്ക് മാര്‍ച്ചും നടത്തി. അതിനിടയില്‍ മുജാഹിദ് വിഭാഗം വിസ്ഡം ഗ്രൂപ്പ് എന്ന പേരില്‍ എടച്ചേരിയില്‍ പരിപാടി സംഘടിപ്പിച്ചു. മുജാഹിദ് ബാലുശ്ശേരി സംസാരിച്ചു. പുറമേരി മൈതാനിയില്‍ മുജാഹിദ് വിഭാഗം ബോധവല്‍ക്കരണ ക്ലാസ് ഘടിപ്പിച്ചു. ഹനീഫ് കായക്കൊടി പ്രഭാഷണം നടത്തി.
കഴിഞ്ഞ ദിവസം ജനാധിപത്യ മഹിളാ അസോസിയേഷന് നാദാപുരം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസാദ് കൈതക്കല്‍ ക്ലാസെടുത്തു. മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി അംഗം പി.കെ ഷൈലജ ഉദ്ഘാടനം ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അധ്യക്ഷയായി. കെ. സുഭാഷിണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."