ഉപ്പള റെയില്‍വേ സ്റ്റേഷന് പൈതൃകസ്വത്തായി സംരക്ഷിക്കണം: വി.എം സുധീരന്
ഉപ്പള: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന് പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നും പുതിയ ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ ഇന്നലത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂക്കള്‍ ബാലകൃഷ്ണന് അധ്യക്ഷനായി. വി.എം സുധീരനും ഡി.സി.സി ഭാരവാഹികളും സമരസമിതി നേതാക്കളോടൊപ്പം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചു. കെ.ബി മുഹമ്മദ് കുഞ്ഞി, കോസ്മോസ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് സുധീരന് നിവേദനം നല്കി.
ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍, കെ.എഫ് ഇഖ്ബാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹര്‍ഷദ് വോര്‍ക്കാടി, ജമീലാ അഹ്മദ്, മെഹമൂദ് കൈകമ്പ, ശരീഫ് മുഗു, ഗോള്‍ഡന്‍ റഹ്മാന്, ഉമ്മര്‍ ബോര്‍ക്കള, അഡ്വ. കരീം പൂന, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."