HOME
DETAILS

കേരളത്തെ പട്ടിണിരഹിത സംസ്ഥാനമാക്കും: മന്ത്രി

  
backup
March 01 2020 | 03:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%b8
 
മണ്ണഞ്ചേരി (ആലപ്പുഴ): കേരളത്തെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പട്ടിണി രഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം  ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ പട്ടിണിക്കാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 113 ആണ്. അങ്ങനെയുള്ള ഒരു രാജ്യത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ പട്ടിണിയില്ലാതാക്കാനുള്ള പരിശ്രമം പരിപൂര്‍ണ വിജയം വരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ 1000 ഭക്ഷണശാലകളാണ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 5000 ജനകീയ ഭക്ഷണശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
25 രൂപയ്ക്കാണ് ഊണിന്റെ വിതരണമെങ്കിലും പണം കൈയില്‍ ഇല്ലാത്തവര്‍ക്കായി ഷെയര്‍ മീല്‍സ്‌കൂപ്പണ്‍ സ്‌പോണ്‍സര്‍മാരിലൂടെ ഇവിടെ ലഭ്യമാക്കും. ഹോട്ടല്‍ മുറിവാടക, വൈദ്യുതി ചാര്‍ജ്ജ്, വെള്ളം എന്നിവ പഞ്ചായത്തുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധാന്യങ്ങള്‍ മാവേലി സ്‌റ്റോറുകളില്‍നിന്നു സബ്‌സിഡിയിനത്തില്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 
അതേസമയം ജനകീയ ഹോട്ടല്‍ ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന ഭക്ഷ്യ സിവില്‍ സപ്ലൈയ്‌സ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. 
കയര്‍ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ ജില്ലാ നേതൃത്വവും കയര്‍ വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി ടി.എം. തോമസ് ഐസക്കുമായി പരസ്യമായി കൊമ്പു കോര്‍ത്തിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  4 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  32 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  40 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago