HOME
DETAILS
MAL
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാം അപ്പീലും വത്തിക്കാന്‍ തള്ളി
backup
March 01 2020 | 06:03 AM
വയനാട്: എഫ്.സി.സി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ വീണ്ടും തള്ളി. സഭാ നടപടികള്‍ക്ക് എതിരെയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം ശക്തമായത്. 'സ്നേഹമഴയില്‍' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്.സി.സി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."