കര്‍ശന നിയന്ത്രണം: അനധികൃത്ര തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: പുണ്യ തീര്‍ഥാടനതിനായി മക്കയില്‍ എത്തുന്നവര്‍ അനധികൃതമായി തങ്ങുന്നതിനെതിരെ നടപടികള്‍ കര്‍ശനമാക്കിയതോടെ ഇത്തരത്തില്‍ ആളുകള്‍ തങ്ങുന്നതില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി അധികൃതര്‍. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ച് ഇതുവരെയുള്ള അഞ്ചു മാസത്തിനിടെ 2,332 തീര്‍ഥാടര്‍ മാത്രമാണ് വിസ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങിയത്. ആകെ തീര്‍ഥാടകരില്‍ നിയമലംഘകര്‍ 0.09 ശതമാനം മാത്രമാണ്. വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത ഉംറ തീര്‍ഥാടകരെ കുറിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ ഉടനടി ഹജ്, ഉംറ മന്ത്രാലയത്തിലും ജവാസാത്ത് ഡയറക്ടറേറ്റിലും റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കും.ഇതാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ കുറയുന്നതിന് സഹായിച്ചത്.
എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഇറങ്ങുന്ന തീര്‍ഥാടകര്‍ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലെതിയില്ലെങ്കില്‍ പന്ത്രണ്ടു മണിക്കൂറിനകം സര്‍വീസ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. ഓരോ സര്‍വീസ് കമ്പനികള്‍ക്കും കീഴില്‍ ഉംറക്കെത്തുന്ന തീര്‍ഥാടകരില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം നിശ്ചിത ശതമാനമായി ഉയരുന്ന പക്ഷം അത്തരം സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം പുതിയ വിസകള്‍ അനുവദിക്കില്ല.
അതേസമയം, ഈ വര്‍ഷത്തെ സീസണില്‍ ഇത് വരെ നല്‍കിയ ഉംറ വിസ കണകുകള്‍ അധികൃതര്‍ പുറത്ത് വിട്ടു. 32,70,164 വിസകളാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ചത്. ഇതില്‍ 27,91,438 തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. 23,41,668 പേര്‍ തീര്‍ഥാടന കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ്. പാക്കിസ്ഥാനില്‍ നിന്ന് 7,29,117 തീര്‍ഥാടകരാണ് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ നിന്ന് 4,78,513 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 3,25,838 ഉം തീര്‍ഥാടകരാണ് ഇത് വരെയെത്തിയത്. ഈ വര്‍ഷം തൊണ്ണൂറു ലക്ഷത്തോളം ഉംറ തീര്‍ഥാടകരെയാന്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."