പൗരത്വ നിയമത്തിനെതിരെയുള്ള ബഹുജന മുന്നേറ്റത്തെ ഭീഷണി കൊണ്ട് തടയാമെന്നത് വ്യാമോഹം: എം.സി.ഖമറുദ്ദീൻ എം.എൽ.എ
റിയാദ്: പൗരത്വ നിയമത്തിനെതിരെയുള്ള ബഹുജന മുന്നേറ്റത്തെ ഭീഷണി കൊണ്ട് തടയാമെന്നത് വ്യാമോഹമാണെന്നും രാജ്യത്തിന്റെ മതേതര, ജനാതിപത്യ മൂല്യങ്ങളെ നെഞ്ചോട് ചേർത്ത ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത നിയമം പിൻ വലിക്കുന്നത് വരെയും സമര രംഗത്ത് ഉറച്ച് നിൽ ക്കുമെന്നു എം.സി.ഖമറുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.പി.മുഹമ്മദ് കളപ്പാറ അധ്യക്ഷത വഹിച്ചു.
ഡെൽ ഹിയിൽ പോലീസിന്റെ ഒത്താശയോടെ നടന്ന കലാപം ഗൂഢാലോചനയുടെ ഭാഗമാണ്. നിരവധി പേരുടെ ജീവനെടുത്ത കലാപം ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസ്സിന് തീരാ കളങ്കമായി മാറി. രാജ്യത്തെ ജനങ്ങളെ രണ്ട് തരം പൗരന്മാരാക്കുന്ന പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷേഭങ്ങളെ കേന്ദ്ര സർക്കാറിന് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമരം കൂടുതൽ ശക്തമായി മുന്നേറുമെന്നു അദ്ദേഹം വ്യക്തമാക്കി. സ ഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. കാസർ ഗോഡ് ജില്ല മുസ് ലീം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദു റഹ്മാൻ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണ, കാസർ ഗോഡ് ജില്ലാ മു സ്ലീം ലീഗ് മുൻ സെക്രട്ടറി ഹനീഫ പൈവേളിക എന്നിവർക്കും സ്വീകരണം നൽ കി. ഷംസൂദ്ദിൻ പെരുമ്പട്ട ആമുഖ പ്രഭാഷണം നടത്തി. എം.മൊയ്തീൻ കോയ, ജലീൽ തിരൂർ, കുഞ്ഞി കുമ്പള, അൻ വർ ചേരങ്കൈ, കുഞ്ഞി കരകണ്ടം, ശാഫി സെഞ്ച്വറി, എം.ടി.പി സാലിഹ്, ജമാൽ വി.പി, നൗഷാദ് ചന്ദ്രഗിരി, മജീദ് കെ.പി, സി.എ മൊയ്തീൻ കുഞ്ഞി സംസാരിച്ചു. റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ പ്രതിജ്ഞ ചൊല്ലി. റിയാദ് കെ.എം.സി.സി വനിതാ വിംഗ് ചെയർ പേർസൺ ഖമറുന്നീസ മുഹമ്മദിനും കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ ചെയർമാൻ മൂസ പട്ടയെയും ആദരിച്ചു. എം.സി.ഖമറുദ്ദീൻ എം.എൽ.എ ഉപഹാരം സമ്മാനിച്ചു. റഫീഖ് കൈകോട്ട് കടവ്, മിസിയാൻ പട്ട, പി.പി.സി ഇബ്രാഹിം, ഇസ് ഹാഖ് മഞ്ചേശ്വരം, എം.വി.സുബൈർ നേതൃത്വം നൽ കി. സത്താർ മാവൂരിന്റെ നേതൃത്വത്തിൽ പൗരത്വം നിയമത്തിനെതിരെയുള്ള സംഗീത സദസ്സും അരങ്ങേറി. ടി.വി.പി ഖാലിദ് സ്വാഗതവും ഇബ്രാഹിം മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."