യാമ്പു അല്‍മനാര്‍ സ്കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു
ജിദ്ദ: യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ വിവിധ പരിപാടികളോടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളില്‍ നടന്ന പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്കൂള്‍ ചരിത്രാധ്യാപകന്‍ സയ്യിദ് അബ്ദുല്ലാഹില്‍ മുഷാഹിദ് വി.ടി ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ ഭാഷകളിലെ പ്രസംഗം ശ്രദ്ധേയമായിരുന്നു.
മിസ്യാന് ഹാഷിമി (ഇംഗ്ലീഷ്), അഷ്ഫാഖ് അഹ്മദ് (ഹിന്ദി) പ്രസംഗിച്ചു. അബ്ദുല്ല അര്‍ഷദ്, നിഹാലുറഹ്മാന്‍, അധ്വയ്ദ് ജോസഫ്, സാഹിം താരിഖ്, മാസ് താരിഖ്, ഹിദേശ്, മുഹമ്മദ് ആഹില്‍ ദില്‍ഷാര്‍, മുഹമ്മദ് ഇര്ഫാന്, ഇഹ്സാന്‍ ഹാഷിമി, ഷിറീഷ്, സര്‍വേഷ്, ഹര്‍ഷിത്, മാര്ട്ടിന് വര്‍ഗീസ് തുടങ്ങിയവര്‍ വിവിധ പരി പാടികള്‍ നടത്തി. വിദ്യാര്‍ഥികളുടെ വിവിധ സംഘങ്ങള്‍ നടത്തിയ ഗ്രൂപ്പ് ഡാന്‍സ്, ദേശഭക്തി ഗാനം എന്നിവ ചടങ്ങിനെ വര്‍ണാഭമാക്കി. പ്രശസ്തരായ ഇന്ത്യന്‍ സ്വാതന്ത്ര സമര നായകന്മാരെ കുറിച്ച് വിവിധ വിദ്യാര്‍ഥികള്‍ വേഷമിട്ട സ്റ്റേജ് ഷോ നടന്നു. അധ്യാപകരായ അബ്ദുല്‍ അസീസ്, റഈസ് അഹ്മദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഗേള്‍സ് സെക്ഷനില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാഇസ പി.എം സംസാരിച്ചു. ആയിഷ ഹനാന്, ആതിഖ റിസ്വാന്, നുഹാ ഫാജിദ് എന്നി വര് വിവിധ പരിപാടികള്‍ നടത്തി. മെര്ലിന് ആന്റ് പാര്‍ട്ടി നടത്തിയ ദേശഭക്തി ഗാനം, ദേവിക ആന്റ് പാര്‍ട്ടി നടത്തിയ ഗ്രൂപ്പ് ഡാന്‍സ്, അഫ്റ ആന്റ് പാര്‍ട്ടി നടത്തിയ മൈം എന്നിവ ആഘോഷപരിപാടികള്‍ക്ക് മിഴിവേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."