HOME
DETAILS
MAL
മദ്യപാനികള്‍ക്ക് കുടിക്കാന്‍ അവസരമൊരുക്കണം: ജി.സുധാകരന്
backup
March 06 2017 | 03:03 AM
ആലപ്പുഴ : മദ്യപന്മാര്ക്ക് കുടിക്കാന്‍ അവസരമൊരുക്കി കൊടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. സഹകരണ ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറഞ്ഞ അളവില്‍ മദ്യം ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉïാകുന്നില്ല. സാധാരണ മദ്യപാനികള്‍ക്ക് നല്ലഭക്ഷണവും സൗകര്യവും ഒരുക്കി രഹസ്യമായി മദ്യം വിതരണം ചെയ്യുന്നതില്‍ തെറ്റില്ല. അമിത മദ്യപാനികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കളളടിച്ച് കരള്‍ പോകുന്നവന് പണം പിരിച്ച് ചികിത്സിക്കുന്ന നാടായി കേരളം മാറി. ഇത് പ്രേരിപ്പിക്കാന്‍ പാടില്ല. സഹകാരികള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പം നോക്കേï. സഞ്ചരിക്കുന്ന വാഹനത്തിന്റെ ഗമയും കാണേï. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സേവനം എത്തിക്കുകയാണ് വേï തെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."