സഊദിയിലും കോവിഡ് 19
റിയാദ്/ജിദ്ദ: സഊദി അറേബ്യായിലും കോവിഡ് 19 കൊറോണ വൈറസ് ബാധ കണ്ടെത്തി. സഊദി ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇറാനിൽ നിന്നും ബഹ്റൈൻ വഴി സഊദിയിലെത്തിയ സ്വദേശി പൗരനാണ് വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.
എന്നാൽ ഏത് പ്രവിശ്യയിലാണെന്നോ മറ്റോ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ സഊദിയിൽ മാത്രമായിരുന്നു വൈറസ് ബാധ റിപ്പോർട്ട് ചെയ്യാതിരുന്നത്. എങ്കിലും അതിർത്തികളിൽ പരിശോധന ശക്തമാക്കി ജാഗ്രത പാലിച്ചു വരുന്നിടെയാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടുതൽ വിശദശാംശങ്ങൾ ഉടൻ പുറത്ത് വരും.
ഇറാനില്‍ എവിടെ നിന്നാണ് പൌരന് എത്തിയത് എന്ന് വ്യക്തമല്ല. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സല്മാന് രാജാവിന്റെ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് പ്രത്യേക ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 25 ആശുപത്രികള്‍ ഇത്തരം കേസുകള്‍ വന്നാല്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണ്. 8000 കിടക്കകള്‍ ആശുപത്രിയില്‍ ഇതിനായി സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."