HOME
DETAILS

ആ സമയത്തും വീട്ടില്‍നിന്ന് തീ ആളുന്നുണ്ടായിരുന്നു

  
backup
March 03 2020 | 00:03 AM

ka-salim-delhi-massacre-2020

 


'ഈ കലാപത്തില്‍ കൊല്ലപ്പെട്ടത് ഞങ്ങള്‍. വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യപ്പെട്ടത് ഞങ്ങളുടേതാണ്. എന്നിട്ടും മാധ്യമങ്ങള്‍ പറയുന്നു, ഞങ്ങളാണ് അക്രമികളെന്ന് '-ജാഫറാബാദിലെ ഷഹീന്‍ബാഗ് മോഡല്‍ സമരപ്പന്തലിലിരുന്ന് മൈമൂന ബീഗം ഇതു പറയുമ്പോള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്മാറില്ലെന്ന ദൃഢനിശ്ചയം ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു. ജാഫറാബാദ് സമരം തുടങ്ങിയതോടെയാണു സംഘ്പരിവാര്‍ കലാപാഹ്വാനവുമായി രംഗത്തുവന്നത്. മെട്രോ സ്റ്റേഷനടുത്തു പന്തല്‍ കെട്ടിത്തുടങ്ങിയ സമരം പിന്നീട് തൊട്ടുമുന്നിലെ റോഡിലേക്കും വ്യാപിച്ചു. ഇതോടൊപ്പം മൗജിപൂരിലും മുസ്തഫാബാദിലും ഖജൗരി ഖാസിലും സമരപ്പന്തലുകള്‍ ഉയര്‍ന്നു. എന്നാല്‍ ഖജൗരി ഖാസിലെയും മുസ്തഫാബാദിലെയും സമരപ്പന്തല്‍ അക്രമികള്‍ തകര്‍ത്തു. മൗജിപൂരിലെ സമരപ്പന്തല്‍ സി.ആര്‍.പി.എഫ് കൈയടക്കുകയും ചെയ്തു. ഇപ്പോഴും ജാഫറാബാദ് സമരപ്പന്തലില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് അലയടിക്കുന്നുണ്ട്. സമരവീര്യവും അതുപോലെയുണ്ട്. എങ്കിലും രോഷാകുലരായിരുന്നു സമരക്കാര്‍. മാധ്യമങ്ങള്‍ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു.


ഗുജറാത്ത് മോഡലിനെ പല രീതിയില്‍ പറിച്ചു നടപ്പെട്ട വംശഹത്യ കൂടിയായിരുന്നു ഡല്‍ഹിയിലേത്. ഗുജറാത്ത് മോഡലില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെത്തുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം നാട്ടുകാരും പൊലിസും പങ്കുചേര്‍ന്നു. കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യേണ്ട വീടുകള്‍ നേരത്തെ നിശ്ചയിച്ചുവച്ചിരുന്നുവെന്നതാണ് ഞെട്ടിക്കുന്നത്. അകത്ത് തീ ആളിക്കത്തുമ്പോള്‍ ഗലികളുടെ പ്രവേശന കവാടത്തില്‍ അക്രമികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലിസ് വരില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. പൊലിസ് അവര്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു വിളിച്ചുപറയുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ മുസ്‌ലിംകളെ കത്തിച്ചുകൊന്നുവെങ്കില്‍ ഡല്‍ഹിയില്‍ കൂടുതല്‍ പേരും മരിച്ചത് വെടിയേറ്റാണ്. പൊലിസിന്റേതു മാത്രമല്ല, സംഘ്പരിവാരങ്ങളും തോക്കുപയോഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഇരകള്‍ക്കു ലഭിച്ചില്ല. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലുമില്ലായിരുന്നു.
വംശഹത്യയില്‍ കൊല്ലപ്പെട്ടവരില്‍ വലിയൊരു വിഭാഗം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ജോലിക്കായി ഡല്‍ഹിയിലേക്കു കുടിയേറിയവരാണ്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ജാര്‍ഖണ്ഡിലുമെല്ലാമുള്ള ജന്മനാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകണം. മരണം നടന്ന് നാലു ദിവസത്തിനു ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു വിട്ടുകിട്ടുന്നത്. നാട്ടിലേക്ക് എത്തിക്കണമെങ്കില്‍ ആംബുലന്‍സിനു പണം നല്‍കാന്‍ പോലും സര്‍ക്കാര്‍ സഹായമില്ല. ഇക്കാര്യങ്ങള്‍ സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കുകയാണു ചെയ്യുന്നത്.


ഖജൗരി ഖാസില്‍ ഇരകള്‍ക്കായി നടത്തുന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ 40 കുടുംബങ്ങളാണുള്ളത്. ക്രൂരമായി അക്രമിക്കപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവര്‍ വിദഗ്ധ ചികിത്സ പോലും ലഭിക്കാതെ അവിടെ കഴിയുന്നു. ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്നത് പ്രദേശവാസികളാണ്. കുറച്ചുദിവസം മുന്‍പ് പുതപ്പുകള്‍ നല്‍കിയതാണ് ആകെ സര്‍ക്കാര്‍ ചെയ്ത സഹായം. അന്‍പതുകാരിയായ ദല്‍ഹത്ത് ബീവിയുടെ ഭര്‍ത്താവ് ആശുപത്രിയിലാണ്. ക്യാംപില്‍ അവരും രണ്ടു പെണ്‍മക്കളുമുണ്ട്. 24നു രാത്രിയാണ് ഖജൗരി ഖാസിലെ അവരുടെ വീട് ആക്രമിക്കപ്പെടുന്നത്. അതിനു നേതൃത്വം നല്‍കിയത് അയല്‍വാസികളായിരുന്നു. 'അക്രമമുണ്ടാകുമെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ തന്നെ ഇതു ചെയ്യുമെന്ന് കരുതിയിരുന്നില്ല'-ദല്‍ഹത്ത് ബീവിയും മക്കളും പറയുന്നു.


അവര്‍ക്കൊപ്പം പുറത്തുനിന്നുള്ള അക്രമികളുമുണ്ടായിരുന്നു. ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു. അടുത്തുള്ളതെല്ലാം ഹൈന്ദവരുടെ വീടുകളാണ്. അതൊന്നും ആക്രമിക്കപ്പെട്ടില്ല. തങ്ങളുടെ വീടിനു നേരെ കല്ലെറിഞ്ഞു കൊണ്ടായിരുന്നു തുടക്കം. പിന്നാലെ ആളുകള്‍ വീട്ടിലേക്കു കയറിവന്നു. വാതിലുകള്‍ അടച്ചിട്ടിരുന്നെങ്കിലും അതു തകര്‍ത്ത് അകത്തുകയറി അക്രമം അഴിച്ചുവിട്ടു. പുരുഷന്മാരെയെല്ലാം മര്‍ദിച്ചു. സ്ത്രീകളെ കൈയേറ്റം ചെയ്തു. എല്ലാം തകര്‍ക്കുകയും മതിയാവോളം കൊള്ളയടിക്കുകയും ചെയ്തു. വീടിനു തീകൊളുത്തി കത്തിയമര്‍ന്ന ശേഷമാണ് അവര്‍ മടങ്ങിപ്പോയത്. ക്യാംപില്‍ കഴിയുന്നവര്‍ക്കെല്ലാം ഇതു തന്നെയാണ് പറയാനുള്ളത്. വീട് നില്‍ക്കുന്നിടത്തേക്ക് മടങ്ങിപ്പോകാന്‍ പോലും അവര്‍ക്കു കഴിഞ്ഞിട്ടില്ല.


തങ്ങള്‍ വസിക്കുന്ന ഈ ക്യാംപ് പോലും സുരക്ഷിതമല്ലെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി നാലു വാഹനങ്ങളിലെത്തിയ സംഘം ക്യാംപിന്റെ പിന്നിലൂടെ ആക്രമണത്തിനു ശ്രമിച്ചു. കാവലിരുന്ന യുവാക്കള്‍ ചാടിയിറങ്ങിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. അതായത്, ക്യാംപിനു സുരക്ഷ നല്‍കുന്നത് ഇരകള്‍ തന്നെയാണ്, പൊലിസല്ല. ഉണ്ടായാലും അവര്‍ സുരക്ഷ നല്‍കുമെന്നുറപ്പുമില്ല.


സമാനമായി മുസ്തഫാബാദിനപ്പുറത്തുള്ള ചമന്‍പാര്‍ക്കിലെ ഒരു ഗലി പൂര്‍ണമായും ക്യാംപാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി അനവധി പേര്‍. സന്നദ്ധസംഘടനകളുടെയും വളണ്ടിയര്‍മാരുടെയും തിരക്ക് വേറെയും. അതിനിടയില്‍ പൊടുന്നനെയാണ് 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി യാസ്മിനെ കാണുന്നത്. അവള്‍ക്ക് തണലായി ഉമ്മ മാത്രമേയുള്ളൂ. യാസ്മിന്റെ മുഖം കണ്ണുകളോട് ചേര്‍ന്ന ഭാഗം മുറിവേറ്റ് വീങ്ങിയിരിക്കുന്നു. കണ്ണുകള്‍ക്ക് ചോരനിറം. കല്ലേറു കൊണ്ടാണ് ശിവ് വിഹാറിലെ യാസ്മിന്റെ വീട് ഹിന്ദുത്വ ക്രിമിനലുകള്‍ ആക്രമിച്ചു തുടങ്ങിയത്. അക്രമികള്‍ ദയയില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് യാസ്മിന്‍ പറയുന്നു.
അരുതെന്ന് അവരോട് യാചിച്ചതാണ്. പക്ഷേ കേട്ടില്ല. അവരിലൊരാള്‍ അവള്‍ക്കു നേരെ കല്ലെറിഞ്ഞു. കണ്ണിനു തൊട്ടടുത്താണ് അതു വന്നുപതിച്ചത്. വേദനയില്‍ നിലവിളിച്ചെങ്കിലും അവര്‍ കല്ലേറു തുടര്‍ന്നു. അക്രമികള്‍ വീട്ടിലേക്ക് ഓടിക്കയറി വരുമ്പോഴേയ്ക്കും ഉമ്മയ്‌ക്കൊപ്പം ചോരയിറ്റ് വീഴുന്ന മുറിവുമായി ഗലികളിലൂടെ ഓടി അവള്‍. ആ സമയം തൊട്ടപ്പുറത്തെ ഗലികളിലെല്ലാം നിലവിളി ഉയരുന്നുണ്ടായിരുന്നു. പേടിച്ചരണ്ട യാസ്മിന്‍ ഉമ്മയെയും കൂട്ടി അവര്‍ക്കൊപ്പം ഓടി. ആ സമയത്തും ശിവ് വിഹാറിലെ അവരുടെ വീട്ടില്‍നിന്ന് തീ ആളുന്നുണ്ടായിരുന്നു.
(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago