HOME
DETAILS
MAL
ഹൗസ് ബോട്ടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഏകീകൃത സംവിധാനം
backup
March 03 2020 | 04:03 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ഏകീകൃത സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.
ഇതിനായി ടൂറിസം വകുപ്പ്, ജില്ലാഭരണകൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുമായി ചര്‍ച്ച നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് മാരിടൈം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ മാരിടൈം ബോര്‍ഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് ഹൗസ് ബോട്ടുകള്‍ രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടന്നും കെ.ജെ മാക്‌സി, എസ്. ശര്‍മ, രാജു അബ്രാഹം, കെ. സുരേഷ് കുറുപ്പ്, യു. പ്രതിഭ, എല്‍ദോസ് കുന്നപ്പിള്ളില്‍, കെ.ബി ഗണേശ്കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."