HOME
DETAILS
MAL
മിഠായിത്തെരുവ് തീപിടിത്തം: സമഗ്രാന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി
backup
March 06 2017 | 18:03 PM
തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവില്‍ അടിക്കടി തീപിടിത്തമുണ്ടാകുന്നതിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ മുസ്ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് എം.കെ മുനീര്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മിഠായിത്തെരുവിലെ ഇടുങ്ങിയ വഴികളിലേക്ക് തീപിടിത്തമുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്സിന് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഭൂഗര്‍ഭജല ജലാഗമന സംവിധാനം ഉണ്ടാക്കണമെന്നും വൈദ്യുതിലൈനുകള്‍ ഭൂമിക്കടിയിലൂടെ വലിക്കണമെന്നുമുളള മുനീറിന്റെ ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എപ്പോഴും തീപിടിത്ത സാധ്യതയുള്ള മിഠായിത്തെരുവില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ കരുതല്‍ നടപടികളെടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."