HOME
DETAILS
MAL
ഈ ഏകാധ്യാപക വിദ്യാലയത്തില്‍ ഉഷാകുമാരിയുടേത് സമരമല്ല; അന്തിമ പോരാട്ടം
backup
March 03 2020 | 04:03 AM
തിരുവനന്തപുരം: കുന്നത്തുമലയിലെ അഗസ്ത്യ ഏകാധ്യാപക വിദ്യാലയില്‍ കുട്ടികളെ പഠിപ്പിക്കാനായി കഴിഞ്ഞ 20 വര്‍ഷമായി എത്തുന്ന ഉഷാകുമാരി കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരത്തിലാണ്. പക്ഷേ ഉഷാകുമാരി പറയുന്നത് ഇത് സമരമല്ല; അന്തിമ പോരാട്ടമാണ് എന്നാണ്.
അഞ്ച് മാസമായി ശമ്പളം ലഭിക്കാത്തതു മാത്രമല്ല, കഴിഞ്ഞ ഇരുപതു വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ ഒറ്റയാള്‍ സമരം തുടങ്ങിയിരിക്കുന്നത്. മറ്റു ജില്ലകളില്‍നിന്നെത്തി ഉഷാകുമാരിയെ കണ്ടു മടങ്ങുന്ന ഏകാധ്യാപക വദ്യാലയങ്ങളിലെ ജീവനക്കാരും സമാന രീതിയില്‍ ഓരോ ഇടങ്ങളിലായി സമരം ആരംഭിച്ചുകഴിഞ്ഞു. സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് അവരുടെ തീരുമാനം.
തലസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമ്പൂരിക്കടുത്തുള്ള കുണ്ടിക്കല്‍ കടവില്‍നിന്ന് കടത്തുവള്ളത്തില്‍ മറുകരയെത്തി, വനത്തിലൂടെ അഞ്ച് കിലോമീറ്റര്‍ നടന്നുവേണം കുന്നത്തുമലയില്‍ എത്താന്‍.
1999ല്‍ ജില്ലാ ആസൂത്രണ സമിതി വഴിയാണ് ഉഷാകുമാരി കുന്നത്തുമലയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയാകുന്നത്. കാറ്റും മഴയും വെള്ളപ്പൊക്കവുമൊന്നും ആ യാത്രക്ക് ഇതുവരെ തടസമായിട്ടില്ല. ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ അന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി പത്താംക്ലാസ് മതിയായിരുന്നു. യോഗ്യതാ മാനദണ്ഡങ്ങളിലെല്ലാം മാറ്റം വന്നെങ്കിലും ഇനി മറ്റൊരു തൊഴില്‍ ലഭിക്കാനാടയില്ലാത്ത ഇവരെ സ്ഥിരപ്പെടുത്തുന്നതിനോ മറ്റൊ ഉള്ള തീരുമാനങ്ങള്‍ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി മുന്നോട്ടുവച്ചിരുന്നു.
പക്ഷേ സര്‍ക്കാരുകള്‍ മാറിവന്നിട്ടും ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടായില്ല. അതുകൊണ്ടാണ് ഇനിയൊരു കാത്തിരിപ്പിന് അവസരം നല്‍കാതെ ഉഷാകുമാരി, ഏകാധ്യാപക വിദ്യാലയ അധ്യാപകരുടെ അന്തിമപോരാട്ടത്തിന് തുടക്കം കുറിച്ചത്.
15 കുട്ടികളാണ് അഗസ്ത്യയില്‍ ഇപ്പോള്‍ പഠിക്കാനെത്തുന്നത്. അവരുടെ പഠനത്തിന് തടസംവരാതെ സമരം നടത്തുകയാണ് അവര്‍.
ഉള്‍വനങ്ങളില്‍നിന്നും തീരമേഖലയില്‍നിന്നും പഠിക്കാനെത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങളില്‍ഇന്ന് 270 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.
അധ്യാപകരില്‍ 60 വയസില്‍ എത്തിയവര്‍തന്നെയുണ്ട്. ഇതില്‍ ഏറെയും സ്ത്രീകളാണ്. ഇനിയൊരു തൊഴില്‍ പ്രതീക്ഷയില്ലാത്ത ഇവര്‍ക്ക് അവസാന ആശ്രയമാണ് ഇതില്‍തന്നെ സ്ഥിരപ്പെടുകയെന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."