ഉഡാന്‍ പദ്ധതിയില്‍ കോഴിക്കോട് വിമാനത്താവളവും ഉള്‍പ്പെടുന്നു; ഗപാഖ് ശ്രമങ്ങള്‍ക്ക് വിജയം
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ചുരുങ്ങിയ ചിലവില്‍ അഭ്യന്തര വിമാന സര്‍വീസ് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ കോഴിക്കോട് എയര്‍പോര്‍ട്ടും ഉള്‍പ്പെടുന്നു. ഈ പദ്ധതി പ്രകാരം യാത്ര ചെയ്യാന്‍ ഒരു മണിക്കൂറിന് പരമാവധി 2500/ രൂപ മാത്രമായിരിക്കും ചെലവ്. അധികം വരുന്ന തുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നുള്ള വയബിലിറ്റി ഫണ്ടില്‍ നിന്ന് സബ്‌സിഡിയായി നല്‍കും. ടയര്‍ 2 ടയര്‍ 3 പട്ടികയില്‍ വരുന്ന എയര്‍പോര്‍ട്ട് പരിധിക്കുള്ളില്‍ കച്ചവടം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് ഡല്‍ഹി റൂട്ടില്‍ സര്‍വ്വീസ് നടത്താനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. കോഴിക്കോട് വിമാനത്താവളത്തെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗപാഖ് (ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍) ആവശ്യപ്പെടുകയും 23.1.2018ല്‍ ചേര്‍ന്ന എയര്‍പോര്‍ട്ട് അഡൈ്വവസറി ബോര്‍ഡ് മെമ്പറും, ഗപാഖ് ജന.സെക്രട്ടറിയുമായ ഫരീദ് തിക്കോടി പ്രസ്തുത ആവശ്യം ഉന്നയിക്കുകയും യോഗം തീരുമാനമായി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതില്‍ ഗപാഖ് ഇതിനായി പ്രവര്‍ത്തിച്ച ജനപ്രതിനിധികളെയും എയര്‍പോര്‍ട്ട് അധികാരികളെയും അഭിനന്ദിച്ചു. ഗപാഖ് പ്രസിഡന്റ്‌കെ.കെ. ഉസ്മാന്‍, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."