അരി വില ഉയര്‍ന്നത് സംസ്ഥാനത്തിന്റെ പിടിപ്പുകേട്: ആന്റണി
കൊല്ലം: ഒരുകാലത്തും ഉണ്ടാകാത്ത തരത്തില്‍ അരി വില ഉയര്‍ന്നത് സംസ്ഥാനത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ.ആന്റണി . അരി വില കുതിച്ചുയരുമ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് വെറും കാഴ്ചക്കാരായി നിന്നു. സമയത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും അരി വരുത്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രം റേഷന്‍ വെട്ടിക്കുറച്ചു. അനുവദിച്ച അരിപോലും വിതരണം ചെയ്യാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിഞ്ഞില്ല. മോദി സര്‍ക്കാര്‍ ഒരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് ഷോക്കാണ് നല്‍കുന്നതെന്ന് ആന്റണി പറഞ്ഞു.
ശക്തികുളങ്ങര കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തിലെത്തിയത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആകാശമുട്ടെ സ്വപ്നങ്ങള്‍ വരച്ചുകാട്ടിയും വാഗ്ദാന പെരുമഴ സഷ്ടിച്ചുമാണ്.
അശാസ്ത്രീയമായി നടപ്പാക്കിയ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പത്ത് ഘടനയെ തകര്‍ത്തിരിക്കയാണ്. സാമാന്യ ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്കുമെന്ന വാഗ്ദാനം നടപ്പായിട്ടില്ല. അവസാനത്തെ ഷോക്കാണ് പാചകവാതകവില ഉയര്‍ത്തിയതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെ .സുരേഷ് ബാബു അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, കെ.സി രാജന്‍, ചൂളൂര്‍ ഭാസ്‌ക്കരന്‍ നായര്‍, ഷിബു ബേബിജോണ്‍, അഡ്വ ഷാനവാസ്ഖാന്‍, എം.എം നസീര്‍, പ്രതാപവര്‍മ്മ തമ്പാന്‍, കോയിവിള രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."