ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്
കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് ഇന്നും നാളെയും നിര്‍ദ്ദിഷ്ട പഞ്ചയാത്തുകളില്‍ ഫോട്ടോ എടുക്കാം. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, അക്ഷയകേന്ദ്രങ്ങളില്‍ 2014-15 രജിസ്റ്റര്‍ ചെയ്ത സ്ലിപ്പ്, റേഷന്‍ കാര്‍ഡ്, 30 രൂപ എന്നിവ സഹിതം കൂടുംബത്തോടൊപ്പം എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാം. ജൂണ്‍ 17 ന് പള്ളിക്കത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, എലിക്കുളം പഞ്ചായത്ത് ഹാള്‍, രാമപുരം പഞ്ചായത്ത് ഹാള്‍, വിജയപുരം പഞ്ചായത്ത് ഹാള്‍, മണര്‍കാട് മാലം യു.പി. സ്‌കൂള്‍, കുറവിലങ്ങാട് പഞ്ചായത്ത് ഹാള്‍, കുറവിലങ്ങാട് കുര്യാത്ത് ഗവ. എല്‍.പി. സ്‌കൂള്‍, അയ്മനം പഞ്ചായത്ത് ഹാള്‍, അയ്മനം കലുങ്കത്രപള്ളി പാരീഷ്ഹാള്‍, മുത്തോലി പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലും 18 ന് കൂരോപ്പട പഞ്ചായത്ത് ഹാള്‍, മണര്‍കാട് പഞ്ചായത്ത് ഗവ. യു.പി സ്‌കൂള്‍, കരൂര്‍ പഞ്ചായത്ത് ഹാള്‍, വലവൂര്‍ ഗവ. യു.പി സ്‌കൂള്‍, കാണക്കാരി പഞ്ചായത്ത് കല്ലംമ്പാറ ഷോപ്പിംങ് കോംപ്ലക്‌സ്, വെമ്പള്ളി യു.പി സ്‌കൂള്‍ കാണക്കാരി യു. പി സ്‌കൂള്‍, തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാള്‍, കിളിരൂര്‍ ഗവ. യു.പി. സ്‌കൂള്‍, അകലകുന്നം സെന്റ് അലോഷ്യസ് സ്‌കൂള്‍ മണലേല്‍, പാമ്പാടി അദ്ധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയം, വെള്ളൂര്‍ പി.ടി.എം എല്‍.പി സ്‌കൂള്‍, മീനടം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കാന്‍ സൗകര്യമുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."