HOME
DETAILS
MAL
വാക്കേറ്റത്തിനിടെ യുവാവ് മരിച്ച സംഭവം: പ്രതി റിമാന്റില്‍
backup
March 06 2017 | 19:03 PM
ചവറ: നീണ്ടകരയില്‍ വാക്കേറ്റത്തിനിടെ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നീണ്ടകര ടാഗോര്‍ ജങ്ഷനില്‍ സുപ്രഭാതത്തില്‍ സന്ദീപ് (20) നെ ചവറ കോടതി റിമാന്റു ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി26 ന് നീണ്ടകരയില്വെച്ച് നടന്ന വാക്കേറ്റത്തെ തുടര്‍ന്നണ് ദിനില്‍ ഭവനത്തില്‍ ദീപുവിനെ(30) മരിച്ച നിലയില്‍ കണ്ടെത്തിയത് .ദീപു അത്മഹത്യാശ്രമം നടത്തിയതാണെന്നായിരുന്നു യുവാക്കള്‍ പറഞ്ഞത് .എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ദീപുവിന്റെ അച്ഛന് ചവറ പൊലിസില്‍ പരാതി നല്കി.തുടര്‍ന്നു നടത്തിയ അനേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സന്ദീപിനെ അറസ്റ്റ് ചെയ്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."